ഊട്ടി: പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ സംവിധായകനും നടനുമായ എം.എ. നിഷാദിന് പരിക്കേറ്റു. സാദത്ത് സൈനുദ്ദീൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഊട്ടിയിലെ ലൊക്കേഷനിൽ വെച്ചാണ് അപകടം സംഭവിച്ചത്.
ഖുശ്ബു, ഷഹീൻ സിദ്ദിഖ്, മഞ്ജു സുഭാഷ് തുടങ്ങിയവർ അഭിനയിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ സെറ്റിലെ തടികൊണ്ടുള്ള പാളി തകരുകയായിരുന്നു. അപകടത്തിൽ പലകയ്ക്കിടയിൽ കാൽ കുടുങ്ങിയാണ് നിഷാദിന് പരിക്കേറ്റത്. സംഭവത്തെത്തുടർന്ന് ഉടൻ തന്നെ അദ്ദേഹത്തെ കൂനൂർ മിലിട്ടറി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൈകാലുകൾക്ക് ക്ഷതം സംഭവിച്ചതിനെ തുടർന്ന് അദ്ദേഹം ചികിത്സയിലാണ്. ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് എം.എ. നിഷാദ് അവതരിപ്പിക്കുന്നത്. സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ ഈ സംഭവം സിനിമാ പ്രവർത്തകർക്കിടയിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്.