കൊച്ചി: പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന കാട്ടാളൻ സിനിമക്ക് എ സർട്ടിഫിക്കറ്റ്. ആക്ഷൻ സിനിമകൾക്ക് പ്രാധാന്യം നൽകുന്ന ക്യൂബ്സ് എന്റർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രം മെയ് 28ന് ലോകമെമ്പാടും റിലീസ് ചെയ്യും.
മാർക്കോയിലൂടെ ആക്ഷന് പുതിയ തരംഗം സൃഷ്ടിച്ച ചലച്ചിത്ര നിർമ്മാണ സ്ഥാപനമാണ് ക്യൂബ്സ് എന്റർടൈൻമെൻ്റ്. യുവജനങ്ങളെ ഏറെ ആകർഷിച്ച ആക്ഷൻ രംഗങ്ങൾ കാട്ടാളനിലൂടെയും പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം. ഇന്ത്യൻ സംഗീതത്തിന്റെ മാസ്മര പ്രതിഭയായ രവി ബ്രസൂറും, ലോക പ്രശസ്ത ആക്ഷൻ കോറിയോഗ്രാഫർ കെച്ച കെമ്പടിയും ചിത്രത്തിന്റെ ഭാഗമാണ്.
തായ്ലൻഡിൽ ചിത്രീകരണം ആരംഭിച്ച ഈ സിനിമയുടെ പ്രധാന ലൊക്കേഷനുകൾ ഇടുക്കി, തേനി, മുംബൈ, പൂനെ, ചെന്നൈ, കൊച്ചി, രാമേശ്വരം എന്നിവിടങ്ങളാണ്. ക്യൂബ്സ് എന്റർടൈൻമെൻ്റ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നു. പി ആർ ഓ: വാഴൂർ ജോസ്.