തിരുവനന്തപുരം: പുതിയ മുഖ്യമന്ത്രിക്ക് ഔദ്യോഗിക വാഹനമായി ഇന്നോവ ഹൈക്രോസ് റിപ്പോർട്ടുകൾ. മുൻ മന്ത്രി വി.എൻ വാസവൻ ഉപയോഗിച്ചിരുന്ന വാഹനം തന്നെയാണ് മുഖ്യമന്ത്രിക്ക് നൽകിയിരിക്കുന്നത്. ഇന്നോവയുടെ പുതിയ മോഡലായ ഹൈക്രോസിന് ഏകദേശം 30 ലക്ഷം രൂപയാണ് വില.
പ്രതിപക്ഷ നേതാവായിരുന്നപ്പോഴും വി.ഡി സതീശൻ ഇന്നോവയാണ് ഉപയോഗിച്ചിരുന്നത്. അന്ന് ക്രിസ്റ്റയായിരുന്നു അദ്ദേഹത്തിന്റെ വാഹനം. മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷവും എ.കെ ആൻ്റണിയെയും വി.എം സുധീരനെയും കാണാൻ കാറിൻ്റെ മുൻവശത്ത് തന്നെയായിരുന്നു അദ്ദേഹം ഇരുന്നത്. വി.വി.ഐ.പികൾക്കായി പിന്നിലെ ക്യാപ്റ്റൻ സീറ്റുകൾ ഉണ്ടായിട്ടും അദ്ദേഹം അത് ഉപയോഗിച്ചില്ല. ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.
അതേസമയം, മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉപയോഗിച്ചിരുന്ന കിയ കാർണിവൽ പോലീസ് ഡിപ്പാർട്ട്മെൻ്റ് ഏറ്റെടുത്തു. നാല് വർഷം മുമ്പ് വാങ്ങിയ ഈ വാഹനമാണ് ഇപ്പോൾ പോലീസ് ഉപയോഗിക്കുന്നത്.