ആലുവ: ആർഎസ്എസ് മുതിർന്ന പ്രചാരകനും ആത്മീയ ആചാര്യനുമായിരുന്ന പി. മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷവും അനുസ്മരണവും ഇന്ന് ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തിൽ നടക്കും. മാധവ്ജി സ്മൃതി മണ്ഡപത്തിലെ പുഷ്പാർച്ചനയ്ക്ക് ശേഷം രാവിലെ 10-ന് നടക്കുന്ന സമ്മേളനം മുൻ ഹൈക്കോടതി ജഡ്ജി പി.ആർ. രാമൻ ഉദ്ഘാടനം ചെയ്യും. തന്ത്രവിദ്യാപീഠം പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി ചടങ്ങിൽ അധ്യക്ഷത വഹിക്കും.
ആഘോഷങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയിട്ടുള്ള മാധവീയം പുരസ്കാരം വിഎച്ച്പി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രവീന്ദ്രന് സമർപ്പിക്കും. ചടങ്ങിൽ പാർവതി കൈമൾ ദീപം തെളിയിക്കും. തുടർന്ന് നടക്കുന്ന അനുസ്മരണ പ്രഭാഷണം ഡോ. എം.വി. നടേശൻ നിർവഹിക്കും.
സമ്മേളനത്തിൽ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. തിയ്യന്നൂർ ശങ്കരനാരായണ പ്രമോദ്, എം.പി. സുബ്രഹ്മണ്യ ശർമ എന്നിവർ ചടങ്ങിൽ സംസാരിക്കും. ആത്മീയവും സാമൂഹികവുമായ മേഖലകളിൽ മാധവ്ജി നൽകിയ സംഭാവനകളെ ഓർമപ്പെടുത്തുന്നതിനും അദ്ദേഹത്തിന്റെ ജന്മശതാബ്ദി വർഷം സമുചിതമായി ആഘോഷിക്കുന്നതിനും വേണ്ടിയാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.