തിരുവനന്തപുരം: സെൻട്രൽ സ്റ്റേഡിയത്തിൽ സർക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുന്നതിനാൽ തിങ്കളാഴ്ച രാവിലെ ഏഴ് മുതൽ നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. യാത്രക്കാർ സഹകരിക്കണമെന്ന് അധികൃതർ അറിയിച്ചു.
പേരൂർക്കട, ശാസ്തമംഗലം ഭാഗങ്ങളിൽനിന്ന് സ്റ്റാച്യു വഴി പോകുന്ന വാഹനങ്ങൾ വെള്ളയമ്പലം-വഴുതക്കാട്-വിമൻസ് കോളേജ് ജങ്ഷൻ– തൈക്കാട് വഴി പോകേണ്ടതാണ്. പിഎംജിയിൽനിന്ന് സ്റ്റാച്യു വഴി പോകേണ്ടവർ എൽഎംഎസ്– മ്യൂസിയം-മാനവീയം റോഡ്–ആൽത്തറ–വഴുതക്കാട്-വിമൻസ് കോളേജ് ജങ്ഷൻ– തൈക്കാട് വഴി പോകണം. ഓവർബ്രിഡ്ജിൽനിന്ന് സ്റ്റാച്യു വഴി പോകേണ്ടവർ ഓവർബ്രിഡ്ജ്– തമ്പാനൂർ-മോഡൽ സ്കൂൾ–പനവിള-ബേക്കറി ഫ്ലൈഓവർ വഴി പോകേണ്ടതാണ്. എംഎൽഎ/എംപിമാരുടെ വാഹനങ്ങൾ ആർബിഐ–ബേക്കറി ജങ്ഷൻ-വാൻറോസ്– ജേക്കബ്സ് ജങ്ഷൻ– ഗേറ്റ്-4 വഴി സെക്രട്ടറിയറ്റിനകത്ത് നിർത്തിയിടണം.
ഉദ്യോഗസ്ഥർ, പോലീസ്, മീഡിയ വാഹനങ്ങൾ എന്നിവ സംസ്കൃത കോളേജ് ഗ്രൗണ്ട്, യൂണിവേഴ്സിറ്റി കാമ്പസ്, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം. വലിയ വാഹനങ്ങൾ ആറ്റുകാൽ പാർക്കിങ് ഗ്രൗണ്ട്, ഐരാണിമുട്ടം ഹോമിയോ റിസർച്ച് സെന്റർ ഗ്രൗണ്ട്, പൂജപ്പുര ഗ്രൗണ്ട്, ചാക്ക – ലോർഡ്സ് ബൈപാസ് റോഡിന്റെ ഇരുവശങ്ങൾ, കുഴിവിള -ആക്കുളം റോഡ്, കൈമനം-പാപ്പനംകോട് റോഡിന്റെ ഇരുവശങ്ങൾ എന്നിവിടങ്ങളിൽ നിർത്തണം. ചെറിയ വാഹനങ്ങൾ പുത്തരിക്കണ്ടം മൈതാനം, മാഞ്ഞാലിക്കുളം ഗ്രൗണ്ട്, ജാസ് ഹോട്ടലിന് സമീപത്തെ ഗ്രൗണ്ട്, സെന്റ് ജോസഫ്സ് സ്കൂൾ ഗ്രൗണ്ട്, പൂജപ്പുര എൽബിഎസ് ഗ്രൗണ്ട്, എൽഎംഎസ്, ചാല ബോയ്സ്, ഗേൾസ് ഹയർ സെക്കൻഡറി സ്കൂളുകളുടെ ഗ്രൗണ്ട്, മോഡൽ സ്കൂൾ, സംഗീത കോളേജ്, ആർട്സ് കോളേജ്, വിമൻസ് കോളേജ്, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, ഐരാണിമുട്ടം ഹോമിയോ കോളേജ്, മൾട്ടിലെവൽ പാർക്കിങ് ഗ്രൗണ്ട്, സാഫല്യം കോംപ്ലക്സ്, വെള്ളയമ്പലം വാട്ടർ അതോറിറ്റി, കവടിയാർ സാൽവേഷൻ ആർമി സ്കൂൾ, ടാഗോർ തിയറ്റർ, പിഎംജി ലോ കോളേജ് റോഡ്, കവടിയാർ–കുറവൻകോണം റോഡ്, വികാസ് ഭവൻ റോഡ്, പരുത്തിപ്പാറ–കേശവദാസപുരം റോഡ് എന്നിവിടങ്ങളിലാണ് പാർക്ക് ചെയ്യേണ്ടത്. ഇരുചക്രവാഹനങ്ങൾ പുളിമൂട്-ഓവർബ്രിഡ്ജ് റോഡ്, എകെജി സെന്റർ– സ്പെൻസർ റോഡ്, അയ്യൻകാളി ഹാൾ–ജേക്കബ്സ് (സാഫല്യം) റോഡ്, പബ്ലിക് ലൈബ്രറിക്ക് എതിർവശത്തെ ഗ്രൗണ്ട് എന്നിവിടങ്ങളിൽ നിർത്തണം. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യും. വിമാനത്താവളത്തിലേക്കും റെയിൽവേ സ്റ്റേഷനിലേക്കുമുള്ള യാത്രകൾ മുൻകൂട്ടി ക്രമീകരിക്കണമെന്നും അധികൃതർ അറിയിച്ചു. വിവരങ്ങൾക്ക്: 0471–2558731, 94979 30055.