Author: ഓൺലൈൻ ഡെസ്ക്
ഇന്ത്യ: ജൂലൈ മാസത്തിൽ രാജ്യത്തെ സേവന മേഖലയുടെ വളർച്ച കഴിഞ്ഞ 53 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. എച്ച്എസ്ബിസി ഇന്ത്യ സർവീസസ് പിഎംഐ (PMI) സൂചിക ജൂണിലെ 57.4 എന്ന നിലയിൽ നിന്ന് ജൂലൈയിൽ 53.3 ആയി കുറഞ്ഞു. രാജ്യത്തെ സേവന സമ്പദ്വ്യവസ്ഥയുടെ സമീപകാല പ്രകടനത്തിലെ വലിയൊരു ഇടിവായാണ് ഇത് കണക്കാക്കപ്പെടുന്നത്. കുറഞ്ഞ ഡിമാൻഡ്, വിപണിയിലെ കടുത്ത മത്സര സമ്മർദ്ദങ്ങൾ, വ്യവസായ രംഗത്തെ പെട്ടെന്നുള്ള മാറ്റങ്ങൾ എന്നിവയാണ് ബിസിനസ് പ്രവർത്തനങ്ങളെ പ്രധാനമായും ബാധിച്ചത്. 2022 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും മന്ദഗതിയിലുള്ള പുതിയ ബിസിനസ് നിക്ഷേപമാണ് ഈ കാലയളവിൽ രേഖപ്പെടുത്തിയത്. സേവന മേഖലയിലെ പ്രധാനപ്പെട്ട നാല് വിഭാഗങ്ങളിൽ ധനകാര്യവും ഇൻഷുറൻസും മാത്രമാണ് ഉൽപ്പാദനത്തിലും വിൽപനയിലും മികച്ച വളർച്ച നിലനിർത്തിയത്. മറ്റ് മേഖലകളിൽ കാര്യമായ മാന്ദ്യം പ്രകടമാണ്. അതേസമയം, ആഭ്യന്തര വിപണിയിൽ മാന്ദ്യം അനുഭവപ്പെടുമ്പോഴും അന്താരാഷ്ട്ര തലത്തിൽ ശുഭപ്രതീക്ഷയുണ്ട്. യുഎഇ, യുകെ, യുഎസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പുതിയ കയറ്റുമതി ഓർഡറുകളിൽ മികച്ച…
മുംബൈ: ആഗോള വിപണികളില്‍ നിന്നുള്ള അനുകൂല സൂചനകള്‍, ക്രൂഡ് ഓയില്‍ വിലയിലെ കുറവ്, വിദേശ നിക്ഷേപകരുടെ പണമൊഴുക്ക്, റിസര്‍വ് ബാങ്കിന്റെ പണനയ പ്രഖ്യാപനം എന്നിവയുടെ പിന്തുണയോടെ ആഭ്യന്തര ഓഹരി വിപണി മികച്ച നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. ബി.എസ്.ഇ സെന്‍സെക്സ് 397.61 പോയിന്റ് (0.51%) ഉയര്‍ന്ന് 78,826.56 എന്ന നിലവാരത്തിലെത്തി. എന്‍.എസ്.ഇ നിഫ്റ്റി 12.05 പോയിന്റ് (0.05%) നേട്ടത്തോടെ 24,626.95 എന്ന നിലവാരത്തിലാണ് വ്യാപാരം തുടരുന്നത്. വിപണിയുടെ തുടക്കത്തില്‍ 2,225 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോൾ 910 ഓഹരികള്‍ മാത്രമാണ് നഷ്ടത്തിലേക്ക് നീങ്ങിയത്. റിസര്‍വ് ബാങ്ക് പണനയ സമിതി പ്രതീക്ഷിച്ചതുപോലെ റിപ്പോ നിരക്ക് 5.25% ആയി നിലനിര്‍ത്താനും, ‘ന്യൂട്രല്‍’ എന്ന നയപരമായ നിലപാട് തുടരാനും തീരുമാനിച്ചത് നിക്ഷേപകര്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച മാത്രം വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ 2,446.47 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിക്കൂട്ടിയത് വിപണിക്ക് കരുത്തായി. കൂടാതെ, അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ കുറവ് ഇന്ത്യയുടെ പണപ്പെരുപ്പ ആശങ്കകള്‍ക്കും ആശ്വാസം പകർന്നു.…
സംസ്ഥാനത്ത് സ്വർണവിലയിൽ വമ്പൻ കുതിപ്പ്. ഗ്രാമിന് 160 രൂപയും പവന് 1,280 രൂപയുമാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ സ്വർണം ഗ്രാമിന് 13,360 രൂപയായും പവന് 1,06,880 രൂപയായും ഉയർന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടായ മുന്നേറ്റമാണ് സംസ്ഥാനത്തെ സ്വർണവിലയിലും പ്രധാനമായും പ്രതിഫലിച്ചത്. ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 4,129 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് ഇറാനും യുഎസും തമ്മിലുണ്ടായ ധാരണ ക്രൂഡ് ഓയിൽ വില കുറയാൻ കാരണമായി. ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവും സ്വർണവില ഉയരാൻ കളമൊരുക്കി. കൂടാതെ, വരാനിരിക്കുന്ന യുഎസിലെ തൊഴിൽ കണക്കുകളും ഫെഡ് പലിശ നിരക്കിലെ മാറ്റങ്ങൾ സംബന്ധിച്ച സൂചനകളും വിപണിയെ ശക്തമായി സ്വാധീനിക്കുന്നുണ്ട്. പ്രധാന സ്വർണവിലയ്ക്കൊപ്പം മറ്റ് വിഭാഗങ്ങളിലും വില വർദ്ധനയുണ്ടായിട്ടുണ്ട്. ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണം ഗ്രാമിന് 135 രൂപ വർദ്ധിച്ച് 10,980 രൂപയിലെത്തി. ഇതിനുപുറമെ വെള്ളിവിലയിലും ഇന്ന് വർദ്ധനവ് രേഖപ്പെടുത്തി. ഗ്രാമിന് അഞ്ചുരൂപ വർദ്ധിച്ച് 240 രൂപയിലാണ് വെള്ളിയുടെ ഇന്നത്തെ…
ഗുരുവായൂർ: സാധാരണക്കാർക്ക് ആശ്വാസം നൽകിക്കൊണ്ട് റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). നിലവിലുള്ള റിപ്പോ നിരക്ക് 5.25 ശതമാനമായി തന്നെ തുടരും. ആർബിഐ ഗവർണറുടെ നേതൃത്വത്തിലുള്ള ധനനയ സമിതി (എംപിസി) ഓഗസ്റ്റ് 3 മുതൽ ഓഗസ്റ്റ് 5 വരെ നടത്തിയ അവലോകന യോഗത്തിന് ശേഷമാണ് സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്. യുഎസ്-ഇറാൻ സംഘർഷത്തെ തുടർന്നുണ്ടായ മിഡിൽ ഈസ്റ്റ് പ്രതിസന്ധി ആഭ്യന്തര വളർച്ചയെയും പണപ്പെരുപ്പത്തെയും ബാധിക്കുന്ന സാഹചര്യത്തിൽ മാക്രോ ഇക്കണോമിക് തലത്തിൽ വലിയ വെല്ലുവിളികളാണ് നിലനിൽക്കുന്നത്. ഈ പ്രതികൂല സാഹചര്യങ്ങൾക്കിടയിലും ക്രൂഡ് ഓയിൽ വിലയിലുണ്ടായ സമീപകാല ഇടിവ് സമ്പദ്വ്യവസ്ഥയ്ക്ക് പോസിറ്റീവ് സൂചനകളാണ് നൽകുന്നത്. ആഗോളതലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങൾ കണക്കിലെടുത്ത് അതീവ ശ്രദ്ധയോടെയുള്ള സമീപനമാണ് ആർബിഐ സ്വീകരിച്ചിരിക്കുന്നത്. ബെഞ്ച്മാർക്ക് വായ്പാ നിരക്ക് മാറ്റമില്ലാതെ നിലനിർത്തിയതിനൊപ്പം, സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി (എസ്ഡിഎഫ്) നിരക്ക് 5 ശതമാനത്തിലും, മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി (എംഎസ്എഫ്) നിരക്ക് 5.5 ശതമാനത്തിലും നിലനിർത്തി. കേന്ദ്ര ബാങ്കിന്റെ ഈ…
ജമ്മു-കശ്മീർ: ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി പിൻവലിച്ചാൽ താഴ്വര അക്രമത്തിൽ മുങ്ങുമെന്നും വ്യാപകമായ രക്തച്ചൊരിച്ചിൽ ഉണ്ടാകുമെന്നും ഒരുകാലത്ത് ശക്തമായി വാദിക്കപ്പെട്ടിരുന്നു. എന്നാൽ, 2019 ആഗസ്റ്റ് 5-ന് ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള സംഭവവികാസങ്ങൾ അത്തരം പ്രവചനങ്ങളെ പൂർണ്ണമായും ചോദ്യം ചെയ്യുന്നതാണ്. ജമ്മു-കശ്മീരിനെ രാജ്യത്തിന്റെ മുഖ്യധാരയിലേക്ക് ചേർത്തുനിർത്താനും ഒരേ ഭരണഘടനയും നിയമവ്യവസ്ഥയും നടപ്പാക്കാനുമുള്ള ചരിത്രപരമായ തീരുമാനമായിരുന്നു ഇത്. സുരക്ഷ, വികസനം, അടിസ്ഥാനസൗകര്യങ്ങൾ, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിൽ താഴ്വരയിൽ ഉണ്ടായ മാറ്റങ്ങൾ ഈ തീരുമാനത്തിന്റെ നേട്ടങ്ങളായി മാറിയിരിക്കുന്നു. ഒരു രാജ്യത്തിനുള്ളിൽ സ്വന്തം നിയമവും പതാകയുമുള്ള അവസ്ഥയും, വികസനം നിഷേധിക്കപ്പെട്ട ജനതയും കടുത്ത മനുഷ്യാവകാശ ധ്വംസനങ്ങളും പതിവായിരുന്ന കശ്മീരിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. ജനസംഘത്തിന്റെ കാലം മുതൽ ബിജെപി ഉയർത്തിപ്പിടിച്ച നിലപാടായിരുന്നു ആർട്ടിക്കിൾ 370-ന്റെ റദ്ദാക്കൽ. 2019-ൽ കേന്ദ്ര സർക്കാർ നിർണ്ണായകമായ ഈ നീക്കം നടപ്പിലാക്കുകയും ജമ്മു-കശ്മീരിനെ നിയമസഭയുള്ള കേന്ദ്രഭരണപ്രദേശമായും ലഡാക്കിനെ നിയമസഭയില്ലാത്ത കേന്ദ്രഭരണപ്രദേശമായും വിഭജിക്കുകയും ചെയ്തു. പാർലമെന്റിന്റെ ഈ തീരുമാനത്തെ 2023 ഡിസംബർ 11-ന് സുപ്രീം…
പത്തനംതിട്ട: ആറന്മുള എംഎൽഎ അബിൻ വർക്കി സഞ്ചരിച്ച വാഹനം പത്തനംതിട്ട ഓമല്ലൂരിൽ അപകടത്തിൽപ്പെട്ടു. ഓമല്ലൂർ ഷട്ടർ മുക്കിന് സമീപം വെച്ചാണ് സംഭവം നടന്നത്. അപകടത്തിൽ എംഎൽഎയ്ക്കും വാഹനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാർക്കും നിസാര പരിക്കേറ്റു. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത ശേഷം താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. എംഎൽഎ സഞ്ചരിച്ചിരുന്ന കാറിലേക്ക് മറ്റൊരു വാഹനം വന്നിടിച്ചതായാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്കുകൾ ഗുരുതരമല്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അപകടത്തിന്റെ കാരണം സംബന്ധിച്ച കാര്യത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ പ്രദേശങ്ങൾ സന്ദർശിച്ച ശേഷം മടങ്ങവെയാണ് അപ്രതീക്ഷിതമായി അപകടം സംഭവിച്ചത്.
കണ്ണൂർ: തളിപ്പറമ്പ് പട്ടുവത്ത് കുളത്തിൽ വീണ് ഒമ്പത് വയസുകാരന് ദാരുണാന്ത്യം. പട്ടുവം ജുമാഅത്ത് പള്ളിക്ക് സമീപത്തെ കുളത്തിലാണ് അമാൻ എന്ന ഒമ്പത് വയസുകാരന്റെ മൃതദേഹം കണ്ടെത്തിയത്. പട്ടുവം സ്വദേശിയായ കെ.പി. അമാൻ, പട്ടുവം കടവ് എൽ.പി. സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. ബുധനാഴ്ച വൈകിട്ട് 6.45ഓടെയാണ് സംഭവം നടന്നത്. കുട്ടിയെ കാണാതായതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്ന് നടത്തിയ തിരച്ചിലിലാണ് പള്ളിക്ക് സമീപത്തെ കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്ത് പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തൃശൂർ: യൂറോപ്യൻ യൂണിയന്റെ ഏറ്റവും അഭിമാനകരമായ ഗവേഷണ സ്കോളർഷിപ്പുകളിലൊന്നായ മേരി ക്യൂറി ഫെല്ലോഷിപ്പിന് തൃശൂർ സ്വദേശിനി ആൻ സണ്ണി അർഹയായി. മൂന്ന് വർഷത്തെ പി.എച്ച്.ഡി ഗവേഷണത്തിനായി ഏകദേശം 1.5 കോടി രൂപയുടെ സ്കോളർഷിപ്പാണ് ആൻ സണ്ണിക്ക് ലഭിക്കുക. ഇറ്റലിയിലെ റോമിലുള്ള ക്യുസാനോ യൂണിവേഴ്സിറ്റിയിൽ ഗവേഷണത്തിന്റെ ആദ്യഘട്ടം നടക്കും. തുടർന്ന് ലണ്ടൻ, സ്പെയിൻ, പോളണ്ട്, പോർച്ചുഗൽ എന്നീ രാജ്യങ്ങളിലായി ഗവേഷണം തുടരും. മനുഷ്യശരീരത്തിലെ എല്ലുകളെ ബാധിക്കുന്ന വാതരോഗങ്ങളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ബയോസിറാമിക് മേഖലയിലാണ് ആൻ ഗവേഷണം നടത്തുന്നത്. യൂറോപ്യൻ യൂണിയന്റെ ‘റിനോവേറ്റ്’ (RENOVATE) പദ്ധതിയിലെ മുഖ്യ ഗവേഷക എന്ന നിലയിലാണ് ആൻ ഇറ്റലിയിലേക്ക് പോകുന്നത്. ആഗോളതലത്തിൽ ഈ വിഷയത്തിനായി തെരഞ്ഞെടുത്ത 32 ഗവേഷകരിൽ നിന്ന്, വിവിധ ഘട്ടങ്ങളിലായുള്ള വിലയിരുത്തലുകൾക്കും അഭിമുഖങ്ങൾക്കും ശേഷമാണ് ആൻ സണ്ണിയെ തെരഞ്ഞെടുത്തത്. വി.ഐ.ടി വെല്ലൂരിൽ കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുമ്പോൾ നടത്തിയ ബയോസിറാമിക് ഗവേഷണത്തിന്റെ തുടർച്ചയായാണ് ഈ പഠനം. ഷാർജ ഇന്ത്യൻ സ്കൂളിൽ നിന്ന് പ്ലസ് ടു പൂർത്തിയാക്കിയ…
കൊച്ചി: തിരുവനന്തപുരത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ നാല് സിപിഎം പ്രവർത്തകർക്ക് കൂടി കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചു. രാഹുൽ, വൈശാഖ്, അമൽ, ലെനിൻ രാജ് എന്നിവർക്കാണ് കർശന ഉപാധികളോടെ കോടതി ജാമ്യം നൽകിയത്. ജസ്റ്റിസ് കൗസർ എടപ്പഗത്ത് അധ്യക്ഷനായ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. പ്രതികൾക്കെതിരെ ചുമത്തപ്പെട്ട കുറ്റങ്ങൾ ഗൗരവമേറിയതാണെന്ന് കോടതി നിരീക്ഷിച്ചെങ്കിലും, വധശ്രമക്കുറ്റം നിലനിൽക്കുന്നതിന് ആവശ്യമായ തെളിവുകൾ പ്രഥമദൃഷ്ട്യാ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. പ്രതികൾക്ക് ജാമ്യം നൽകരുതെന്ന ഇഡിയുടെ ശക്തമായ വാദങ്ങൾ തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. ഇതേ കേസിൽ 67 ദിവസത്തെ ജയിൽവാസത്തിന് ശേഷം ഒമ്പത് പ്രതികൾക്ക് കഴിഞ്ഞ ദിവസം ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ടി.എസ്. കിരൺ, ജീവൻ, അനിൽകുമാർ, ശ്രീജിത്ത്, നിഷാദ്, സിദ്ധാർഥ്, റഫീഖ്, നന്ദു ജി, രാഹുൽ രാജ് എന്നിവർക്കാണ് അന്ന് ജാമ്യം ലഭിച്ചത്. അന്വേഷണം അവസാനഘട്ടത്തിലാണെന്നും ഇനി പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും വിലയിരുത്തിയാണ് കോടതി ജാമ്യം അനുവദിച്ചത്.
കണ്ണൂർ: കനത്ത മഴയെത്തുടർന്ന് ചെറുപുഴ പുളിങ്ങോം മീന്തുള്ളി തുരുത്തിൽ ഒറ്റപ്പെട്ടയാളെ രക്ഷപ്പെടുത്തുന്നതിനിടെ ഒഴുക്കിൽപ്പെട്ട തിരുവനന്തപുരം കല്ലിയൂർ കിഴക്കേ തെറ്റിവിള സ്വദേശി രാജേഷിന്റെ (37) മൃതദേഹം കണ്ടെത്തി. തേജസ്വിനി പുഴയുടെ നടുവിലുള്ള തുരുത്തിൽ നിന്നുമാണ് മൃതദേഹം കണ്ടെടുത്തത്. തുരുത്തിൽ കുടുങ്ങിയ ബെന്നി എന്നയാളെ രക്ഷപ്പെടുത്തുന്നതിനിടെ സ്വന്തം ലൈഫ് ജാക്കറ്റ് ഊരി നൽകിയ ശേഷമായിരുന്നു രാജേഷ് പുഴ മുറിച്ചുകടക്കാൻ ശ്രമിച്ചത്. മീന്തുള്ളി വെള്ളച്ചാട്ടത്തിലെ പരിശീലകനായിരുന്ന ഇദ്ദേഹം കയറിൽ പിടിച്ചു പുഴ കടക്കാൻ ശ്രമിക്കുമ്പോൾ പിടിവിട്ട് ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. നീന്തി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, തണുത്ത വെള്ളത്തിൽ ശരീരം കോച്ചിപ്പിടിച്ചതിനെത്തുടർന്ന് രാജേഷ് മുങ്ങിപ്പോയതാകാമെന്നാണ് പ്രാഥമിക നിഗമനം. സാഹസിക പ്രവർത്തനങ്ങളിൽ അതിയായ താൽപര്യമുണ്ടായിരുന്ന രാജേഷ്, അഡ്വഞ്ചർ ഡിസാസ്റ്റർ സൊസൈറ്റി അംഗമായിരുന്നു. നേരത്തെ വയനാട്ടിലെ രക്ഷാപ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്ത അദ്ദേഹം ഒരു മാസം മുൻപാണ് പരിശീലനത്തിനായി കണ്ണൂരിലെത്തിയത്. ദേശീയ ത്രോബോൾ ടീം അംഗം കൂടിയായിരുന്ന രാജേഷ്, രാജശേഖരൻ-ഗീത ദമ്പതികളുടെ മകനാണ്. ഷാഫിയയാണ് ഭാര്യ. ആർഷൻ, അഭിഷേക് എന്നിവർ മക്കളും ആശ…
News
- World
- Education
- Politics
- Business
- Opinion
- Technology
Subscribe to Updates
Get the latest creative news from FooBar about art, design and business.














