Author: ഓൺലൈൻ ഡെസ്ക്
കൊച്ചി: മുട്ടിൽ മരംമുറിക്കേസുമായി ബന്ധപ്പെട്ട് എറണാകുളം അമ്പലമേട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. കോടതിയിൽ തുടർച്ചയായി ഹാജരാകാത്തതിനെത്തുടർന്നാണ് നിയമനടപടി. മുട്ടിലിൽ നിന്ന് മുറിച്ച മരങ്ങൾ അമ്പലമേട്ടിലെ തടി ഫാക്ടറിയിൽ എത്തിച്ചതുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വനംവകുപ്പ് ഈ തടികൾ പിന്നീട് കണ്ടെത്തി കണ്ടുകെട്ടിയിരുന്നു. തങ്ങളെ കബളിപ്പിച്ചുവെന്ന് ആരോപിച്ച് തടി ഫാക്ടറി ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ പൊലീസ് കേസെടുത്തത്. കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ വിടുതൽ ഹർജി സമർപ്പിച്ചിരുന്നെങ്കിലും കോടതി അത് തള്ളുകയായിരുന്നു. ഇതിനെതിരെ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അവിടുന്നും അനുകൂലമായ വിധി ലഭിച്ചില്ല. തുടർന്ന് വിചാരണ കോടതിയിൽ ഹാജരാകാൻ കർശന നിർദേശം നൽകിയിരുന്നെങ്കിലും പ്രതികൾ ഇതിന് വിസമ്മതിച്ചു. കോടതിയുടെ നിർദേശം അവഗണിച്ച സാഹചര്യത്തിൽ പ്രതികൾക്കെതിരെ തുടർനടപടികൾ കർശനമാക്കാനാണ് സാധ്യത.
വാഷിങ്ടൺ: ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയെ സ്ഥാനത്തുനിന്ന് നീക്കാനുള്ള നീക്കങ്ങൾക്കെതിരെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശക്തമായ മുന്നറിയിപ്പുമായി രംഗത്ത്. ഇന്‍ഫാന്റിനോയെ മാറ്റാനുള്ള തീരുമാനം ഫിഫയുടെ ഭാഗത്തുനിന്നുണ്ടാകുന്ന വലിയ തെറ്റായിരിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ഇന്‍ഫാന്റിനോയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ട്രംപ് നിലപാട് വ്യക്തമാക്കിയത്. വിവാദമായ ഫിഫ ഫോർവേഡ് എന്റർപ്രൈസ് പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ എതിർപ്പുകൾ ശക്തമായത്. ലോകകപ്പ് ഉൾപ്പെടെയുള്ള ഫിഫയുടെ വാണിജ്യാവകാശങ്ങളിൽ പങ്കാളിത്തം സ്വകാര്യ നിക്ഷേപകർക്ക് നൽകാൻ ലക്ഷ്യമിട്ടായിരുന്നു ഈ പദ്ധതി. ഏകദേശം 4.2 ബില്യൺ ഡോളർ സമാഹരിക്കാൻ ഉദ്ദേശിച്ചുള്ള ഈ നീക്കത്തിനെതിരെ യുവേഫ, എഎഫ്‌സി, കോൺകാകാഫ് തുടങ്ങിയ വിവിധ ഫുട്ബോൾ സംഘടനകൾ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടർന്ന് പദ്ധതി പിൻവലിച്ചെങ്കിലും ഇന്‍ഫാന്റിനോയുടെ നേതൃത്വത്തിനെതിരായ അതൃപ്തി തുടരുകയാണ്. ഇന്‍ഫാന്റിനോയുടെ നേതൃത്വത്തിൽ ഫിഫ മികച്ച നേട്ടങ്ങൾ കൈവരിച്ചുവെന്നും, അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കുന്നത് സംഘടനയുടെ പ്രവർത്തനത്തെയും സാമ്പത്തിക ലാഭത്തെയും പ്രതികൂലമായി ബാധിക്കുമെന്നുമാണ് ട്രംപിന്റെ വിലയിരുത്തൽ.…
തിരുവനന്തപുരം: ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കുമെന്ന് പ്രഖ്യാപിച്ച സംഭവത്തിൽ വൻ തട്ടിപ്പ് നടന്നതായി കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട്. അർജന്റീന ഫുട്ബോൾ അസോസിയേഷന് (AFA) 126 കോടി രൂപ നൽകിയെന്ന അവകാശവാദത്തിന് യാതൊരു തെളിവുമില്ലെന്നും, സൗഹൃദ മത്സരം പ്രഖ്യാപിച്ചത് അർജന്റീന ടീമിന്റെ അറിവോടെയല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മത്സരം സംബന്ധിച്ച കരാറുകൾക്കോ മറ്റ് ഔദ്യോഗിക രേഖകൾക്കോ യാതൊരു ആധികാരികതയുമില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കളമശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഗോട്ട് ആൻഡ് ഗ്ലോബൽ’ എന്ന സ്ഥാപനമാണ് മെസ്സിയെയും സംഘത്തെയും കേരളത്തിലെത്തിക്കാമെന്ന് സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചത്. ഫിഫയുടെ രജിസ്ട്രേഷനോ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന്റെ അനുമതിയോ ഈ പദ്ധതിക്ക് ലഭിച്ചിട്ടില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കായിക വകുപ്പിന്റെയും ധനവകുപ്പിന്റെയും നിയമപരമായ അനുമതികൾ വാങ്ങാതെയായിരുന്നു മുന്നോട്ടുപോക്ക്. കൂടാതെ, കൊച്ചി കലൂർ സ്റ്റേഡിയം കൈമാറിയതിൽ വലിയ വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്. ഇൻഷുറൻസോ ബാങ്ക് ഗ്യാരണ്ടിയോ ഇല്ലാതെ സ്റ്റേഡിയം വിട്ടുനൽകിയത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്നും റിപ്പോർട്ട് വിലയിരുത്തുന്നു. മുൻ കായിക മന്ത്രിയുടെ…
പുതുക്കാട്: ദേശീയപാതയിലെ സർവീസ് റോഡിൽ നിർത്തിയിട്ട ചരക്കുലോറിയിൽ ഡ്രൈവറെ മരിച്ചനിലയിൽ കണ്ടെത്തി. പട്ടാമ്പി സ്വദേശി സുന്ദരനാണ് മരിച്ചത്. പുതുക്കാട് പോസ്റ്റ് ഓഫീസിന് സമീപമാണ് സംഭവം നടന്നത്. ലോറിയുടെ സ്റ്റിയറിങ്ങിലേക്ക് കുഴഞ്ഞുവീണ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. രാവിലെ എട്ടരയോടെ പരിസരത്തെ വ്യാപാരികളാണ് ലോറിയിൽ ഡ്രൈവറെ അനക്കമില്ലാത്ത നിലയിൽ ആദ്യം കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്. മരണകാരണം സംബന്ധിച്ച് നിലവിൽ വ്യക്തത ലഭിച്ചിട്ടില്ല. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പുതുക്കാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി പുതുക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ന്യൂഡൽഹി: രാജ്യസഭയിൽ സിപിഎം എംപി ജോൺ ബ്രിട്ടാസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നു എന്ന ബ്രിട്ടാസിന്റെ ആരോപണത്തിനെതിരെയാണ് ധനമന്ത്രി ശക്തമായി പ്രതികരിച്ചത്. കമ്മ്യൂണിസ്റ്റുകൾ ഭീരുക്കളാണെന്ന പരാമർശവും നിർമല സീതാരാമൻ നടത്തി. 2026-ലെ നികുതി നിയമ ഭേദഗതി ബില്ലിനെക്കുറിച്ചുള്ള ചർച്ചയ്ക്കിടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കാൻ സർക്കാർ പദ്ധതിയിടുന്നതായി ആരോപിച്ച ബ്രിട്ടാസ്, വിഷയത്തിൽ പ്രമേയം അവതരിപ്പിക്കുകയും ചെയ്തു. എന്നാൽ, അനുവദിച്ച സമയം അവസാനിച്ചതോടെ അദ്ദേഹം സഭയിൽ നിന്ന് പുറത്തേക്ക് പോയി. ഈ നടപടിയാണ് കേന്ദ്രമന്ത്രിയെ ചൊടിപ്പിച്ചത്. താൻ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി കേൾക്കാൻ പോലും നിൽക്കാതെ പോയതെന്തിനെന്ന് നിർമല സീതാരാമൻ ചോദിച്ചു. വസ്തുതകൾ വളച്ചൊടിച്ച് ആരോപണം ഉന്നയിക്കുകയും, മറുപടി കേൾക്കാൻ ധൈര്യം കാണിക്കാത്തതും കമ്മ്യൂണിസ്റ്റ് രീതിയാണെന്ന് അവർ പരിഹസിച്ചു. തുടർന്ന് യുപിഐ ചാർജുമായി ബന്ധപ്പെട്ട് ബ്രിട്ടാസ് ഉയർത്തിയ ആരോപണങ്ങളെ കേന്ദ്ര ധനമന്ത്രി പൂർണ്ണമായും തള്ളി. പുതിയ നിയമത്തിലെ…
കൊല്ലങ്കോട്: കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) മൂന്നാം സീസണിന് മുന്നോടിയായി ആലപ്പി റിപ്പിൾസ് ടീം അംഗങ്ങൾ പാലക്കാട് കൊല്ലങ്കോട് സന്ദർശിച്ചു. ടീം ബോണ്ടിങ് സെഷന്റെ ഭാഗമായാണ് ക്യാപ്റ്റൻ നിഖിലേഷ് സുരേന്ദ്രൻ, സച്ചിൻ ബേബി, വൈസ് ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ കളിക്കാരും കോച്ചിങ് സ്റ്റാഫും ഉൾപ്പെടുന്ന സമ്പൂർണ്ണ ടീം അംഗങ്ങൾ എത്തിയത്. പ്രകൃതിരമണീയമായ കൊല്ലങ്കോടിന്റെ പശ്ചാത്തലത്തിൽ നടന്ന ബോണ്ടിങ് സെഷൻ കളിക്കാർക്ക് മാനസിക ഉന്മേഷവും വരാനിരിക്കുന്ന മത്സരങ്ങൾക്കായുള്ള പുതിയ ഊർജ്ജവും പകർന്നുനൽകി. ഇതിനുശേഷം, ടീം ഡോക്ടർ ആബിന്ദ് എസ്. ദേവിന്റെ ഉടമസ്ഥതയിലുള്ള ഗ്രിറ്റ് സ്പോർട്സ് ഹബ്ബ് അക്കാദമിയിൽ താരങ്ങൾ സന്ദർശനം നടത്തി. അവിടെ പരിശീലനം നടത്തുന്ന കായിക വിദ്യാർത്ഥികളുമായി ദീർഘനേരം സംവദിച്ച താരങ്ങൾ, പ്രൊഫഷണൽ ക്രിക്കറ്റിലെ തങ്ങളുടെ അനുഭവങ്ങൾ, കളിക്കളത്തിലെ തന്ത്രങ്ങൾ, സമ്മർദ്ദഘട്ടങ്ങളെ അതിജീവിക്കേണ്ട രീതികൾ എന്നിവ കുട്ടികൾക്ക് വിശദീകരിച്ചുകൊടുത്തു. ഭാവിയിൽ സംസ്ഥാനത്തെയും രാജ്യത്തെയും പ്രതിനിധീകരിക്കുന്ന താരങ്ങളാകാൻ സ്വപ്നം കാണുന്ന കായിക വിദ്യാർത്ഥികൾക്ക് ആലപ്പി റിപ്പിൾസ് താരങ്ങളുടെ ഈ സന്ദർശനം…
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ ക്രിക്കറ്റ് ആവേശം വാനോളമുയർത്തി ടെക്നോപാർക്ക് ജീവനക്കാരുടെ ഫാൻ ലീഗ് പോരാട്ടം സമാപിച്ചു. കേരള ക്രിക്കറ്റ് ലീഗിന്റെ (കെ.സി.എൽ) ഭാഗമായി സംഘടിപ്പിച്ച ടൂർണമെന്റിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ പ്രതിനിധീകരിച്ച പ്രതിദ്ധ്വനി ഇലവൻ ജേതാക്കളായി. ഫൈനൽ മത്സരത്തിൽ ഇൻഫോസിസിനെ (ട്രിവാൺഡ്രം റോയൽസ്) പരാജയപ്പെടുത്തിയാണ് പ്രതിദ്ധ്വനി കിരീടം സ്വന്തമാക്കിയത്. വിജയികൾക്ക് വിഘ്നേഷ് പുത്തൂർ ട്രോഫികൾ സമ്മാനിച്ചു. കെ.സി.എല്ലിന് മുന്നോടിയായി ക്രിക്കറ്റ് ആവേശം ഉയർത്തുക എന്ന ലക്ഷ്യത്തോടെ കേരള ക്രിക്കറ്റ് അസോസിയേഷനാണ് ഫാൻ ലീഗ് സംഘടിപ്പിച്ചത്. ടെക്നോപാർക്ക് ഗ്രൗണ്ടിൽ നടന്ന ആവേശകരമായ മത്സരങ്ങളിൽ വിവിധ കമ്പനികളിൽ നിന്നുള്ള 12 ടീമുകൾ മാറ്റുരച്ചു. ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത പ്രതിദ്ധ്വനി 10 ഓവറിൽ 79 റൺസ് നേടി. പ്രതിദ്ധ്വനിക്ക് വേണ്ടി ഒൻപത് പന്തുകളിൽ 23 റൺസെടുത്ത ആർ.ആർ. രാഹുലും 22 റൺസെടുത്ത വേണു ധോനിയും മികച്ച പ്രകടനം കാഴ്ചവെച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇൻഫോസിസ് 8.4 ഓവറിൽ 51 റൺസിന് ഓൾഔട്ടായി. ഇൻഫോസിസ് നിരയിൽ കാർത്തിക് മൂന്നും…
അടൂർ: നഗരത്തിലെ വിവിധ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ വൻതോതിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി. എസ്.എൻ ഹോട്ടൽ, ഡിങ്കന്റെ തട്ടുകട, അമ്മച്ചിക്കട, ഓലപ്പന്തൽ, രാജധാനി, സൺ റൈസ്, പഴങ്കഞ്ഞിക്കട, അൽറാസി തുടങ്ങിയ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഈ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണവും മീനും ഉൾപ്പെടെയുള്ളവ ഉദ്യോഗസ്ഥർ കണ്ടെടുത്തു. പരിശോധനയ്ക്കിടെ രാജധാനി ഹോട്ടലിൽ നിന്ന് മാത്രം 50 കിലോയോളം പഴകിയ മീൻ പിടികൂടി. ഇതിനിടെ, പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരുടെ നടപടികൾ തടസപ്പെടുത്താൻ ചില ഹോട്ടൽ ഉടമകൾ ശ്രമിച്ചതായും ആക്ഷേപമുണ്ട്. സംഭവത്തിൽ ഔദ്യോഗിക നടപടികൾ തുടരുകയാണ്. ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹിയുമായി ബന്ധപ്പെട്ട സ്ഥാപനത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടിയതെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. നഗരത്തിൽ വ്യാപകമായി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നഗരസഭ ആരോഗ്യ വിഭാഗം പരിശോധന കർശനമാക്കിയത്. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.
ചെന്നൈ: സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ മകനും ഗായകനുമായ അമീൻ റഹ്മാൻ സഞ്ചരിച്ചിരുന്ന പോർഷെ കാർ ചെന്നൈയിൽ അപകടത്തിൽപ്പെട്ടു. ഗിണ്ടി കത്തിപ്പാറ ഫ്ലൈഓവറിന് സമീപം ഒളിമ്പിയ ടെക് പാർക്ക് സിഗ്നലിന് അടുത്ത് വെച്ചാണ് സംഭവം നടന്നത്. തിങ്കളാഴ്ച പുലർച്ചെ 3.30ഓടെ കോയമ്പേട്ടിൽ നിന്ന് സുഹൃത്തിനൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് അമീൻ സഞ്ചരിച്ച വാഹനം മറ്റൊരു ടാക്സി കാറുമായി കൂട്ടിയിടിച്ചത്. ഇടറോഡിൽ നിന്ന് പ്രധാന റോഡിലേക്ക് പ്രവേശിച്ച ടാക്സിയിൽ അമീന്റെ വാഹനം ഇടിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അപകടത്തിന്റെ ആഘാതത്തിൽ ഇരു വാഹനങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചു. അമീനും ഒപ്പമുണ്ടായിരുന്ന സുഹൃത്തും പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. മുൻകരുതൽ നടപടിയായി ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരെയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. അപകടത്തിൽ ടാക്സിയായി ഉപയോഗിച്ചിരുന്ന വാഗൺ ആർ കാറിലുണ്ടായിരുന്ന യാത്രക്കാരനും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തിന് ആശുപത്രിയിൽ ചികിത്സ നൽകി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും, അപകടം നടന്ന സമയത്തെ…
കോഴിക്കോട്: പഠനത്തിനൊപ്പം കൃഷിയിലും സജീവമാകുന്ന വിദ്യാർഥികൾക്ക് ഇനി പ്രത്യേക അംഗീകാരവും വെയ്റ്റേജ് മാർക്കും നൽകുമെന്ന് കാർഷിക വികസന-കർഷകക്ഷേമ മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു. യുവതലമുറയെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്‌കരിക്കുന്ന ‘കതിര്’ പദ്ധതി സംസ്ഥാനത്തെ 500 സ്‌കൂളുകളിൽ ഉടൻ നടപ്പിലാക്കും. കാർഷിക അടിസ്ഥാനസൗകര്യ വികസനനിധി (AIF) സംസ്ഥാന കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘കതിര്’ പദ്ധതി കൂടുതൽ ചിട്ടയായി നടപ്പിലാക്കുന്നതിനായി ഓരോ സ്‌കൂളിലും നോഡൽ അധ്യാപകരെയും ബാക്ക് അപ്പ് ടീമിനെയും ചുമതലപ്പെടുത്തും. പദ്ധതി പ്രവർത്തനങ്ങൾക്കായി 10,000 രൂപ വീതം സീഡിംഗ് മണിയായി ലഭ്യമാക്കും. വിദ്യാർഥികൾക്ക് കൃഷിയുമായി നേരിട്ടുള്ള പ്രായോഗിക അനുഭവം നൽകുന്നതിലൂടെ കാർഷിക മേഖലയോടുള്ള താൽപര്യം വളർത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി കൃഷിയിൽ സജീവമായി ഇടപെടുന്ന വിദ്യാർഥികളുടെ പ്രവർത്തനങ്ങൾക്ക് അക്കാദമിക് തലത്തിൽ വെയ്റ്റേജ് മാർക്ക് നൽകും. ഐക്യരാഷ്ട്രസഭ ഈ വർഷത്തെ വനിതാ കർഷക വർഷമായി പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ വനിതകൾക്കായി ‘വനിതാ സഖി’ എന്ന പേരിൽ…
News
- World
- Education
- Politics
- Business
- Opinion
- Technology
Subscribe to Updates
Get the latest creative news from FooBar about art, design and business.