Author: ഓൺലൈൻ ഡെസ്ക്
ന്യൂഡൽഹി: പ്രതിരോധ മേഖലയിൽ കൂടുതൽ സ്വയംപര്യാപ്തത കൈവരിച്ചുകൊണ്ട് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘രുദ്രം-II’ (RudraM-II) വായുവില്‍ നിന്ന് ഉപരിതലത്തിലേക്ക് തൊടുക്കാവുന്ന മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. പ്രതിരോധ ഗവേഷണ വികസന സംഘടനയും (DRDO) ഇന്ത്യൻ വ്യോമസേനയും (IAF) സംയുക്തമായാണ് യുദ്ധവിമാനത്തിൽ നിന്ന് മിസൈൽ പരീക്ഷിച്ചത്. അതിവേഗത്തിലുള്ളതും സങ്കീർണ്ണവുമായ സാഹചര്യങ്ങളിൽ വിക്ഷേപിച്ച മിസൈൽ, കൃത്യമായ പാതയിലൂടെ സഞ്ചരിച്ച് എല്ലാ സബ്സിസ്റ്റങ്ങളുടെയും മികച്ച ശേഷി തെളിയിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചന്ദിപ്പൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ (ITR) സജ്ജീകരിച്ചിരുന്ന നിരീക്ഷണ സംവിധാനങ്ങൾ പരീക്ഷണത്തിന്റെ എല്ലാ ലക്ഷ്യങ്ങളും പൂർണ്ണമായി കൈവരിച്ചതായി സ്ഥിരീകരിച്ചു. ഹൈദരാബാദിലെ റിസർച്ച് സെന്റർ ഇമ്രാത്ത് (RCI) എന്ന ഡി.ആർ.ഡി.ഒ ലാബോറട്ടറിയുടെ നേതൃത്വത്തിൽ മറ്റ് അനുബന്ധ സ്ഥാപനങ്ങളുമായി ചേർന്നാണ് രുദ്രം-II രൂപകൽപ്പന ചെയ്തത്. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL) ഉൾപ്പെടെയുള്ള പ്രതിരോധ-വ്യവസായ പങ്കാളികളും ഈ പദ്ധതിയിൽ നിർണ്ണായക പങ്ക് വഹിച്ചു. ഈ വിജയത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ഡി.ആർ.ഡി.ഒ ചെയർമാൻ സമീർ വി.…
ന്യൂഡൽഹി: ഇന്ത്യൻ പുരുഷ സീനിയർ ക്രിക്കറ്റ് ടീമിന്റെ പുതിയ സ്പിൻ ബോളിങ് കോച്ചായി സായ്രാജ് ബഹുതുലെയെ ഭാരതീയ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ) ഔദ്യോഗികമായി പ്രഖ്യാപിച്ചു. കളിക്കാരനായും പരിശീലകനായും ദീർഘകാലത്തെ പരിചയസമ്പത്തുള്ള വ്യക്തിയാണ് ബഹുതുലെ. ആഭ്യന്തര ക്രിക്കറ്റിലും ഐ.പി.എല്ലിലും മികച്ച സ്പിൻ പ്രതിഭകളെ വളർത്തിയെടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചിട്ടുള്ള പരിശീലകനാണ് അദ്ദേഹം. അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരത്തിന് മുന്നോടിയായാണ് 53-കാരനായ ബഹുതുലെ ഇന്ത്യൻ ടീമിനൊപ്പം ചേരുന്നത്. ടെസ്റ്റിന് പുറമെ പരിമിത ഓവർ ക്രിക്കറ്റിലും ഇന്ത്യൻ സ്പിന്നർമാരെ സജ്ജരാക്കുക എന്നത് അദ്ദേഹത്തിന്റെ പ്രധാന ചുമതലയായിരിക്കും. നിലവിൽ ഇന്ത്യൻ ടീമിന് മാത്രമായി ഒരു സ്പിൻ ബോളിങ് കോച്ച് ഇല്ലാത്ത സാഹചര്യത്തിലാണ് ഈ നിയമനം. ഇന്ത്യൻ ജേഴ്‌സിയിൽ രണ്ട് ടെസ്റ്റുകളും എട്ട് ഏകദിന മത്സരങ്ങളും കളിച്ചിട്ടുള്ള ബഹുതുലെ, ടെസ്റ്റിൽ 39 റൺസും ഏകദിനത്തിൽ 23 റൺസും നേടിയിട്ടുണ്ട്. ഐ.പി.എൽ 2026-ൽ പഞ്ചാബ് കിങ്‌സിന്റെ സ്പിൻ ബോളിങ് കോച്ചായായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ സേവനം. ഇതിനുമുൻപ് 2018 മുതൽ…
ന്യൂഡൽഹി: വെനിസ്വേലൻ ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി നാളെ ഇന്ത്യയിലെത്തും. ജൂൺ 3 മുതൽ 7 വരെ നീണ്ടുനിൽക്കുന്ന സന്ദർശനത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള സുപ്രധാന ചർച്ചകൾ നടക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നേരത്തെ തീരുമാനിച്ചിരുന്ന ‘ഇന്റർനാഷണൽ ബിഗ് ക്യാറ്റ്സ് അലയൻസ്’ ഉച്ചകോടി മാറ്റിവെച്ചതിനെത്തുടർന്നാണ് സന്ദർശന തീയതികളിൽ മാറ്റം വരുത്തിയത്. വിദേശകാര്യം, സാമ്പത്തികം, ശാസ്ത്ര-സാങ്കേതികവിദ്യ, വാർത്താവിനിമയം, ഗതാഗതം എന്നീ വകുപ്പുകളിലെ മന്ത്രിമാർ ഉൾപ്പെടുന്ന ഉന്നതതല പ്രതിനിധി സംഘവും ആക്ടിങ് പ്രസിഡന്റിനൊപ്പമുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ഡെൽസി റോഡ്രിഗസിന്റെ ആറാമത്തെ ഇന്ത്യൻ സന്ദർശനമാണിത്. നേരത്തെ വിദേശകാര്യ മന്ത്രിയായും വൈസ് പ്രസിഡന്റായും അവർ ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്. സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അവർ ഉഭയകക്ഷി ചർച്ചകൾ നടത്തും. ഊർജ്ജം, വ്യാപാരം, നിക്ഷേപം, ഫാർമസ്യൂട്ടിക്കൽസ്, ആരോഗ്യ സംരക്ഷണം, പുനരുപയോഗ ഊർജ്ജം തുടങ്ങിയ മേഖലകളിലെ സഹകരണം വിപുലമാക്കുന്നതിനെക്കുറിച്ച്…
തിരുവനന്തപുരം: ശ്രീകാര്യത്തെ ഫ്ലാറ്റിനുള്ളിൽ അത്യാധുനിക രീതിയിൽ കഞ്ചാവ് കൃഷി നടത്തിയ ഐടി മാനേജരെ പോലീസ് പിടികൂടി. ശ്രീകാര്യം അലത്തറയിലെ ഫ്ലാറ്റിൽ താമസിക്കുന്ന ഹരിയാണ ചർക്കി ദാദ്രി സ്വദേശി വിശാൽ (26) ആണ് പിടിയിലായത്. രഹസ്യ വിവരത്തെത്തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ, ഫ്ലാറ്റിൽ നിന്നും 30 സെന്റീമീറ്റർ വരെ ഉയരമുള്ള 70 കഞ്ചാവ് ചെടികൾ കണ്ടെടുത്തു. ടെക്നോപാർക്കിലെ പ്രമുഖ ഐടി കമ്പനിയിൽ മാനേജരായി ജോലി നോക്കുന്ന വ്യക്തിയാണ് പ്രതി. പ്രത്യേക രീതിയിൽ സജ്ജീകരിച്ച ഫ്ലാറ്റിലെ കിടപ്പുമുറിയിൽ ജനാലയ്ക്ക് സമീപത്തായാണ് കഞ്ചാവ് ചെടികൾ വളർത്തിയിരുന്നത്. ഓപ്പറേഷൻ തൂഫാൻ എന്ന പേരിൽ നടത്തിയ പരിശോധനയിലാണ് ഈ തട്ടിപ്പ് പുറത്തായത്. മുട്ട വാങ്ങുന്ന കവറുകളിലും ചെറിയ പാത്രങ്ങളിലും പ്രത്യേകതരം ചെടിച്ചട്ടികളിലുമായിരുന്നു കൃഷി. കഞ്ചാവ് ഇലകൾ അരച്ച് പാലിൽ ചേർത്ത് കുടിക്കാനും ചമ്മന്തി അരയ്ക്കാനും വേണ്ടിയാണ് ചെടികൾ വളർത്തിയതെന്നാണ് ഇയാൾ പോലീസിന് നൽകിയ മൊഴി. പ്രതി ഫ്ലാറ്റ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപനയോ പണമിടപാടുകളോ നടത്തിയതായി തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് പോലീസ്…
പാരിസ്: കരുത്തരുടെ പോരാട്ടത്തില്‍ മുന്‍ ചാമ്പ്യന്‍ നവോമി ഒസാക്കയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്ത് ലോക ഒന്നാം നമ്പര്‍ താരം അരിന സബലെങ്ക ഫ്രഞ്ച് ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ആവേശകരമായ നൈറ്റ് സെഷന്‍ മത്സരത്തില്‍ 7-5, 6-3 എന്ന സ്‌കോറിനാണ് ബെലാറൂസ് താരം വിജയം സ്വന്തമാക്കിയത്. സബലെങ്കയുടെ ഉജ്ജ്വല ഫോമിന് മുന്നില്‍ പതറിയ ഒസാക്കയ്‌ക്ക് കാര്യമായ വെല്ലുവിളിയുയര്‍ത്താനായില്ല. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ സബലെങ്ക 39 വിന്നറുകളും 12 ഏസുകളും അടിച്ചെടുത്തു. തുടര്‍ച്ചയായ 14-ാം ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റിലാണ് സബലെങ്ക ക്വാര്‍ട്ടര്‍ ഘട്ടത്തിലേക്ക് യോഗ്യത നേടുന്നത്. പ്രമുഖ താരങ്ങള്‍ പലരും നേരത്തെ പുറത്തായ സാഹചര്യത്തില്‍, റോളണ്ട് ഗാരോസിലെ നിലവിലെ വനിതാ സിംഗിള്‍സ് പോരാട്ടങ്ങളില്‍ അവശേഷിക്കുന്ന ഏക ഗ്രാന്‍ഡ്സ്ലാം ചാമ്പ്യന്‍ കൂടിയാണ് സബലെങ്ക. ഈ വര്‍ഷം ഒസാക്കയ്‌ക്കെതിരെ സബലെങ്ക നേടുന്ന തുടര്‍ച്ചയായ മൂന്നാം വിജയമാണിത്. റഷ്യന്‍ താരം ഡയാന ഷ്‌നൈഡറാണ് ക്വാര്‍ട്ടറില്‍ സബലെങ്കയുടെ എതിരാളി. കഴിഞ്ഞ വര്‍ഷം ഫൈനലില്‍ നേരിട്ട പരാജയത്തിന്റെ നിരാശ മാറ്റി കരിയറിലെ…
ഓക്ക്ലന്‍ഡ്: വരാനിരിക്കുന്ന 2026 ഫിഫ ലോകകപ്പില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് അഭിമാനമായി രണ്ട് യുവതാരങ്ങളുടെ സാന്നിധ്യം. ഖത്തര്‍ ദേശീയ ടീമിന്റെ ഭാഗമായ മലയാളി താരം തഹ്‌സിന്‍ മുഹമ്മദ് ജംഷീദും, ന്യൂസീലന്‍ഡ് മധ്യനിരയിലെ കരുത്തനായ സര്‍പ്രീത് സിങ്ങുമാണ് ലോകകപ്പിന്റെ വലിയ വേദിയില്‍ ഇന്ത്യന്‍ പാരമ്പര്യത്തിന്റെ തിളക്കമായി മാറുന്നത്. ഇതിനുമുന്‍പ് 2006-ലെ ലോകകപ്പില്‍ ഫ്രാന്‍സിന് വേണ്ടി കളിച്ച വികാഷ് ദൊരാസൂവാണ് ഇന്ത്യന്‍ വേരുകളുള്ള ആദ്യ താരമായി ചരിത്രത്തില്‍ ഇടംപിടിച്ചത്. നീണ്ട 20 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇന്ത്യന്‍ പാരമ്പര്യമുള്ള രണ്ട് കളിക്കാര്‍ ഒരേ ലോകകപ്പില്‍ പന്തുതട്ടാന്‍ ഒരുങ്ങുന്നത്. ന്യൂസീലന്‍ഡിലെ ഓക്ക്ലന്‍ഡില്‍ പലചരക്ക് വ്യാപാരം നടത്തുന്ന പഞ്ചാബി കുടുംബത്തില്‍ 1999 ഫെബ്രുവരി 20-നാണ് സര്‍പ്രീത് സിങ് ജനിച്ചത്. കായിക അന്തരീക്ഷത്തില്‍ വളര്‍ന്ന സര്‍പ്രീത്, കുട്ടിക്കാലത്ത് ക്രിക്കറ്റിലും ബാസ്‌കറ്റ്‌ബോളിലും സജീവമായിരുന്നെങ്കിലും ഒടുവില്‍ ഫുട്‌ബോളിനെ തന്റെ കരിയറായി തിരഞ്ഞെടുക്കുകയായിരുന്നു. മകന്റെ കായിക സ്വപ്‌നങ്ങള്‍ക്ക് കരുത്തുപകരാന്‍ അമ്മ ശരണ്‍ജിത് വലിയ പിന്തുണയാണ് നല്‍കിയത്. കൃത്യമായ പരിശീലനവും വ്യക്തിഗത കോച്ചിങ്ങും ഉറപ്പാക്കി…
ന്യൂഡൽഹി: സുപ്രീം കോടതിയിലേക്ക് പുതുതായി നിയമിതരായ അഞ്ച് ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഷീൽ നാഗു, ചന്ദ്രശേഖർ, സഞ്ജീവ് സച്ച്‌ദേവ, അരുൺ പള്ളി, വി. മോഹന എന്നിവരാണ് സുപ്രീം കോടതി ബെഞ്ചിൽ പുതിയതായി ഇടംപിടിച്ചത്. ഇതോടെ ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ള സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 38 ആയി ഉയർന്നു. നിയമിതരായവരിൽ നാലുപേർ വിവിധ ഹൈക്കോടതികളിൽ ചീഫ് ജസ്റ്റിസുമാരായി സേവനമനുഷ്ഠിച്ചവരാണ്. ചന്ദ്രശേഖർ (ബോംബൈ ഹൈക്കോടതി), ഷീൽ നാഗു (പഞ്ചാബ്-ഹരിയാന ഹൈക്കോടതി), സഞ്ജീവ് സച്ച്‌ദേവ (മധ്യപ്രദേശ് ഹൈക്കോടതി), അരുൺ പള്ളി (ജമ്മുകശ്മീർ-ലഡാക്ക് ഹൈക്കോടതി) എന്നിവർക്കാണ് സ്ഥാനക്കയറ്റം ലഭിച്ചത്. മുതിർന്ന അഭിഭാഷകയായ വി. മോഹന സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്തു വരികയായിരുന്ന അഭിഭാഷകരിൽ നിന്നാണ് നേരിട്ട് സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെടുന്നത്. തിങ്കളാഴ്ചയാണ് കേന്ദ്രസർക്കാർ ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയത്. മെയ് 22നും 27നും ഇടയിൽ നടന്ന യോഗങ്ങളിൽ സുപ്രീം കോടതി കൊളീജിയം…
തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ ബന്ധുവിനെ നിയമിച്ചതുമായി ബന്ധപ്പെട്ട് വിവാദം ഉയരുന്നു. മന്ത്രിയുടെ സഹോദരീ ഭർത്താവായ ബെന്നി തോമസിനെയാണ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്. ഇന്നലെ വൈകിട്ടോടെയാണ് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നത്. ഡിസിസി ജനറൽ സെക്രട്ടറിയായ ബെന്നി തോമസിന്റെ ദീർഘകാല രാഷ്ട്രീയ പാരമ്പര്യം പരിഗണിച്ചാണ് ഈ നിയമനം നടത്തിയതെന്നാണ് മന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. എന്നിരുന്നാലും, അടുത്ത ബന്ധുവിനെ തന്നെ ഉന്നത പദവിയിൽ നിയമിച്ചത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. നേരത്തെ എൽഡിഎഫ് സർക്കാരിന്റെ ഇത്തരത്തിലുള്ള നിയമനങ്ങൾക്കെതിരെ രൂക്ഷമായ വിമർശനങ്ങളുമായി സണ്ണി ജോസഫ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക് സർക്കാർ നൽകുന്ന ആനുകൂല്യങ്ങളും ശമ്പളവും ഉൾപ്പെടെയുള്ള കാര്യങ്ങൾ ലഭിക്കുന്നതുകൊണ്ട് തന്നെയാണ് ഇത്തരത്തിൽ ബന്ധുക്കളെ നിയമിക്കാൻ മന്ത്രിമാർ മുൻകൈയെടുക്കുന്നതെന്ന ആരോപണം ശക്തമാണ്. ഈ നിയമനം സർക്കാരിന്റെ പ്രതിച്ഛായയെയും മുൻ നിലപാടുകളെയും എങ്ങനെ ബാധിക്കുമെന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.
കൊച്ചി: കലൂരില്‍ രണ്ട് പെണ്‍കുട്ടികള്‍ക്ക് നേരെ അതിക്രമം നടത്തുകയും ഒരാളെ ക്രൂരമായി മര്‍ദിക്കുകയും ചെയ്ത കേസില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശികളായ അരുണ്‍, ആല്‍വിന്‍, സാബിത്ത് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. കലൂരിലെ ഒരു ഹോട്ടലിലെ ജീവനക്കാരാണ് പിടിയിലായവര്‍ എന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ ആകെ പത്ത് പ്രതികളാണുള്ളത്. ഒന്നാം പ്രതിയായ അക്ബര്‍ അലി ഉള്‍പ്പെടെയുള്ള ബാക്കി ഏഴ് പേര്‍ക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. കലൂര്‍ ജങ്ഷന് സമീപമുള്ള ചക്കാലപ്പാടം റോഡില്‍ വെച്ചായിരുന്നു സംഭവം നടന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ നാലേമുക്കാലോടെയാണ് പരീക്ഷാ തയ്യാറെടുപ്പുകള്‍ക്കായി താമസിച്ചിരുന്ന രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ആക്രമണമുണ്ടായത്. പുലര്‍ച്ചെ ചായ കുടിക്കാനായി പുറത്തിറങ്ങിയതായിരുന്നു ഇവര്‍. ഈ സമയത്ത് എട്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും അടങ്ങുന്ന സംഘം അവിടെയെത്തുകയും പെണ്‍കുട്ടികളോട് മോശമായി പെരുമാറുകയുമായിരുന്നു. പ്രതികളുടെ കൂടെയുണ്ടായിരുന്ന സ്ത്രീകള്‍ പെണ്‍കുട്ടികളോട് മുന്നോട്ട് നോക്കാന്‍ ആവശ്യപ്പെടുകയും, പിന്നാലെ ഒന്നാം പ്രതി അക്ബര്‍ അലി പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം സൂചിപ്പിക്കുന്ന…
കൊച്ചി: തുടർച്ചയായ നാല് ദിവസത്തെ കനത്ത ഇടിവിന് ശേഷം ഇന്ത്യൻ ഓഹരി വിപണി ചൊവ്വാഴ്ച രാവിലെ വിൽപന സമ്മർദ്ദത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. മിഡിൽ ഈസ്റ്റിലെ ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ, ഉയർന്ന നിലവാരത്തിൽ തുടരുന്ന ക്രൂഡ് ഓയിൽ വില, വിദേശ നിക്ഷേപകരുടെ തുടർച്ചയായ ഫണ്ട് പിൻവലിക്കൽ എന്നിവ വിപണിയുടെ തുടക്കത്തെ പ്രതികൂലമായി ബാധിച്ചു. രാവിലെ 10:30-ഓടെ സൂചിക അതിന്റെ നിർണ്ണായകമായ പ്രതിദിന സപ്പോർട്ട് സോണായ 23,350 നിലവാരത്തിന് സമീപമാണ് വ്യാപാരം തുടർന്നത്. ബി.എസ്.ഇ സെൻസെക്സ് വ്യാപാരം ആരംഭിച്ചയുടൻ വലിയ ഇടിവ് നേരിട്ടെങ്കിലും, താഴ്ന്ന നിലവാരങ്ങളിൽ നിന്നും ശക്തമായ തിരിച്ചുവരവ് കാഴ്ചവെക്കാൻ സാധിച്ചത് വിപണിയിലെ തിരഞ്ഞെടുത്ത മുൻനിര ഓഹരികളിൽ നിക്ഷേപകർക്ക് താല്പര്യമുണ്ടെന്നതിന്റെ സൂചനയാണ്. വിപണിയിലെ പൊതുവായ അന്തരീക്ഷം തികഞ്ഞ ജാഗ്രതയോടെയാണെങ്കിലും, നിഫ്റ്റി അതിന്റെ പ്രധാന സപ്പോർട്ട് ട്രെൻഡ്‌ലൈൻ നിലവാരമായ 23,350 നിലനിർത്താൻ ശ്രമിക്കുന്നത് ശ്രദ്ധേയമാണ്. ഈ ലെവലിൽ വാങ്ങലുകാർ വിപണിയെ താങ്ങിനിർത്താൻ വിജയിച്ചാൽ ഒരു പുൾബാക്ക് റാലി സാധ്യമാകും. അതേസമയം, ആഗോള വിപണിയിലെ ബ്രെന്റ് ക്രൂഡ്…
News
- World
- Education
- Politics
- Business
- Opinion
- Technology
Subscribe to Updates
Get the latest creative news from FooBar about art, design and business.