കൊല്ലം: ടിപ്പർ ലോറി ഇടിച്ച് പതിനാലുകാരന് ദാരുണാന്ത്യം. അയത്തിൽ സ്വദേശി സൽമാൻ ഫാരിസ് ആണ് മരിച്ചത്. കൊല്ലം പാൽക്കുളങ്ങര ക്ഷേത്രത്തിന് സമീപത്തെ റോഡിൽ ഇന്ന് രാവിലെയായിരുന്നു അപകടം നടന്നത്.
മാതാവിനോടൊപ്പം സ്കൂട്ടറിൽ കിളികൊല്ലൂരിലെ ട്യൂഷൻ സെന്ററിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സ്കൂട്ടറിൽ നിന്ന് നിയന്ത്രണം വിട്ടു വീണ വിദ്യാർഥിയുടെ ദേഹത്തേക്ക് ടിപ്പർ ലോറി കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ ലോറി ഡ്രൈവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.