ആലപ്പുഴ: തമിഴ്നാട്ടിലെ പഴനിയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശി അന്തരിച്ചു. പള്ളിപ്പാട് മഠത്തിൽ വിഷ്ണു ഭവനത്തിൽ വിഷ്ണുകുമാർ (37) ആണ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്.
കഴിഞ്ഞ ജൂലൈ അഞ്ചിനായിരുന്നു അപകടം. പഴനിയിൽ വെൽഡറായി ജോലി ചെയ്തുവരികയായിരുന്ന വിഷ്ണുകുമാർ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിഷ്ണുകുമാറിനെ ആദ്യം കോയമ്പത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഹരികുമാർ, ഉഷാകുമാരി എന്നിവരാണ് മാതാപിതാക്കൾ. പരേതയായ വിദ്യാനായർ ആണ് സഹോദരി. സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കും.