കാസർകോട്: തൃക്കരിപ്പൂർ വടക്കേ കൊവ്വലിൽ അമ്പത്തിരണ്ടുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വത്സരാജന്റെ ഭാര്യ ബിന്ദുവാണ് മരിച്ചത്. മുൻ ഡിസിസി പ്രസിഡന്റ് കെ. വെളുത്തമ്പൂവിന്റെ മരുമകളാണ് ബിന്ദു.
ശനിയാഴ്ച രാവിലെ തറവാട് വീട്ടിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് ചന്തേര പൊലീസും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. തുടർന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കാഞ്ഞങ്ങാട് കല്യാൺ റോഡ് സ്വദേശിനിയായ ബിന്ദു, റിട്ടയേർഡ് തഹസിൽദാർ രാഘവൻ-സരോജിനി ദമ്പതികളുടെ മകളാണ്.
സംഭവത്തിൽ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ഞായറാഴ്ച ഉദിനൂരിൽ വെച്ചായിരിക്കും സംസ്കാരം നടക്കുക. അർജുനാണ് മകൻ. അനുശ്രീ മരുമകളാണ്. പ്രകാശൻ, സന്തോഷ്, ബീന, ആനന്ദവല്ലി എന്നിവർ സഹോദരങ്ങളാണ്.