കോട്ടയം: തന്റെ ജീവൻ രക്ഷിച്ചത് ആർഎസ്എസ്, ബിജെപി പ്രവർത്തകരാണെന്ന് ബിജെപി നേതാവ് പി.സി. ജോർജ് പറഞ്ഞു. തന്നെ രക്ഷിച്ചതിനോടുള്ള നന്ദിയും സ്നേഹവുമാണ് ബിജെപിയിൽ ചേരാൻ കാരണമെന്നും, ഇനി പാർട്ടി മാറുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തീവ്രവാദികൾ തന്നെ ആക്രമിക്കാൻ എത്തിയപ്പോൾ രണ്ടുതവണ ആർഎസ്എസ്, ബിജെപി പ്രവർത്തകർ രക്ഷപ്പെടുത്തിയെന്നാണ് പി.സി. ജോർജിന്റെ അവകാശവാദം. ഈ സ്നേഹത്തിന്റെ അടിസ്ഥാനത്തിലാണ് ബിജെപിയിൽ ചേരാൻ തീരുമാനിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു.
“തീവ്രവാദികൾ എന്നെ കൊലപ്പെടുത്താൻ വന്നപ്പോൾ രണ്ടുപ്രാവശ്യം ആർഎസ്എസിന്റെയും ബിജെപിയുടെയും പ്രവർത്തകരാണ് എന്നെ രക്ഷിച്ചത്. തന്നെ രക്ഷിച്ചതിലുള്ള സ്നേഹം കൊണ്ടാണ് ഞാൻ ബിജെപിയിൽ ചേർന്നത്. ഇനി പാർട്ടി മാറുന്ന പ്രശ്നമില്ല, ആരും അത് ചിന്തിക്കേണ്ടതില്ല. എനിക്ക് ഒരൊറ്റ പിതാവേയുള്ളൂ, അത് നരേന്ദ്ര മോദിയാണ്,” പി.സി. ജോർജ് പറഞ്ഞു.