കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ബയോകെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം സ്വദേശിയായ നിഖിലിനെയാണ് മെഡിക്കൽ കോളേജ് കെഎസ്എച്ച്ബി കോളനിയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
രാവിലെ നിഖിലിനെ കാണാത്തതിനെത്തുടർന്ന് സുഹൃത്തുക്കൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് സുഹൃത്തുക്കൾ വിവരം അറിയിച്ചതിനെത്തുടർന്ന് മെഡിക്കൽ കോളേജ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും.
സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ്, സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയാണ്. കൂടുതൽ പരിശോധനകൾക്കും നടപടികൾക്കും ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരികയുള്ളൂ എന്ന് അധികൃതർ അറിയിച്ചു.