കോഴിക്കോട്: ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും, കനത്ത മഴ തുടരുന്നതിനാലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂൺ 9) അവധി പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ എം എസ് മാധവിക്കുട്ടിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
ജില്ലയിലെ അംഗണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി.
അതേസമയം, മുൻകൂട്ടി നിശ്ചയിച്ച പ്രകാരമുള്ള സർവകലാശാല പരീക്ഷകൾക്കും പിഎസ്സി പരീക്ഷകൾക്കും മാറ്റമുണ്ടായിരിക്കില്ല. നിശ്ചയിച്ച സമയക്രമം അനുസരിച്ച് തന്നെ ഈ പരീക്ഷകൾ നടക്കുമെന്ന് അധികൃതർ വ്യക്തമാക്കി.