കണ്ണൂർ: ചാല-തന്നട ജംഗ്ഷന് സമീപം റോഡരികിൽ നിർത്തിയിട്ട കാറിനുള്ളിൽ വെൽഡിംഗ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. തന്നട സ്വദേശി കുണ്ടത്തിൽ റെജിൻ (35) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.
കാർ ലോക്ക് ചെയ്ത നിലയിലായിരുന്നു. സംശയം തോന്നിയ നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി വാഹനം തുറന്ന് പരിശോധിക്കുകയും റെജിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
രാജൻ-കാഞ്ചന ദമ്പതികളുടെ മകനാണ് റെജിൻ. മഞ്ജു സഹോദരിയുമാണ്. സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു.