Author: ഓൺലൈൻ ഡെസ്ക്
കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ഒന്നാം പ്രതിയായ ഡോ. എം.കെ റാം മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കം. നിതിൻ രാജിന്റെ മരണത്തിൽ കേസെടുത്തത് മുതൽ ആരോപണ വിധേയരായ അധ്യാപകരായ ഡോ. റാമും സംഗീത നമ്പ്യാരും ഒളിവിലാണ്. കഴിഞ്ഞ ദിവസം ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി കോടതി പരിഗണിച്ചപ്പോൾ സംഗീത നമ്പ്യാർക്ക് ജാമ്യം ലഭിച്ചിരുന്നു. എന്നാൽ ഒന്നാം പ്രതിയായ ഡോ. റാമിന്റെ അപേക്ഷ കോടതി തള്ളി. നിതിൻ രാജിനെതിരെ ജാതീയമായ അധിക്ഷേപമോ അപമാനമോ നടന്നതായി നിലവിൽ തെളിവില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. വിദ്യാർത്ഥികളോടുള്ള ഡോ. റാമിന്റെ മോശം പെരുമാറ്റവും ജാതിയെ അടിസ്ഥാനമാക്കിയുള്ളതല്ല. ലോൺ ആപ്പുകാരുടെ ഭീഷണിയും, പ്രിൻസിപ്പാളിന്റെ മുറിയിലെ ചോദ്യം ചെയ്യലും, തുടർന്നുണ്ടായേക്കാവുന്ന പരാതിയെക്കുറിച്ചുള്ള ഭയവുമാണ് വിദ്യാർത്ഥിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വിധിയിൽ…
വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അത്താഴവിരുന്നിനിടെ വെടിയുതിർത്ത കേസിൽ കോൾ തോമസ് അലൻ (31) എന്നയാൾ അറസ്റ്റിലായി. കാലിഫോർണിയ സ്വദേശിയാണ് ഇയാൾ. ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെ’ അലനെ കീഴ്പ്പെടുത്തുന്ന ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സമൂഹമാധ്യമങ്ങളിലെ വിവരങ്ങൾ അനുസരിച്ച് മെക്കാനിക്കൽ എൻജിനീയർ, കംപ്യൂട്ടർ സയന്റിസ്റ്റ്, ഗെയിം ഡെവലപ്പർ, പാർട്ട് ടൈം അധ്യാപകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് അലൻ. കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിരുദവും കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. കാൽടെക്കിൽ അധ്യാപകനായും മെക്കാനിക്കൽ എൻജിനീയറായും പ്രവർത്തിച്ചിട്ടുണ്ട്. 2014-ൽ നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിൽ അണ്ടർഗ്രാജ്വേറ്റ് റിസർച്ച് ഫെലോഷിപ്പിൽ പങ്കെടുത്തു. ‘ബോർഡം’, ‘ഫസ്റ്റ് ലോ’ തുടങ്ങിയ ഗെയിമുകൾ വികസിപ്പിച്ചിട്ടുണ്ട്. 2014-ൽ കമലാ ഹാരിസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സാമ്പത്തിക സഹായം നൽകി. തോക്ക് ഉപയോഗിച്ച് ആക്രമണം നടത്തിയതിനും പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിനും കോൾ…
ഡൽഹി: ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു. വിനിമയ നിരക്ക് 94.25ൽ എത്തി. രാജ്യാന്തര വിപണിയിൽ രൂപയുടെ വിനിമയ നിരക്കിൽ തുടർച്ചയായ ഇടിവാണ് രേഖപ്പെടുത്തുന്നത്. 2022 സെപ്റ്റംബറിന് ശേഷം ഇന്ത്യൻ രൂപയ്ക്ക് ഇത്രയും വലിയൊരു നഷ്ടം നേരിടുന്ന ആഴ്ച ഇതാദ്യമാണ്. വ്യാപാര ആഴ്ചയിലെ അഞ്ച് ദിവസവും നഷ്ടം തുടർന്നതോടെ സാമ്പത്തിക വിപണിയിൽ ആശങ്ക നിലനിൽക്കുന്നു. ഈ ആഴ്ചയിൽ മാത്രം 1.4 ശതമാനത്തിന്റെ ഇടിവാണ് രൂപയ്ക്ക് ഉണ്ടായത്. ഡോളറിനെതിരെ 94.25 എന്ന നിലവാരത്തിലാണ് രൂപയുടെ വ്യാപാരം അവസാനിച്ചത്. രൂപയുടെ മൂല്യം ഇടിയാനുള്ള പ്രധാന കാരണങ്ങൾ ഇവയാണ്. ക്രൂഡ് ഓയിൽ വില വർധിക്കുന്നത് ഇന്ത്യയുടെ ഇറക്കുമതി ചെലവ് വർദ്ധിപ്പിക്കുകയും വിനിമയ വിപണിയിൽ രൂപയ്ക്ക് സമ്മർദ്ദമുണ്ടാക്കുകയും ചെയ്യുന്നു. കൂടാതെ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്നും വിദേശ നിക്ഷേപകർ ഓഹരികൾ വിറ്റഴിക്കുന്നതും രൂപയുടെ മൂല്യത്തകർച്ചയ്ക്ക് കാരണമാകുന്നു. ഓഹരികൾ വിറ്റഴിച്ച് ഡോളറായി നിക്ഷേപം പിൻവലിക്കുന്നത് ഡോളറിന് കരുത്തേകുകയും രൂപയെ ദുർബലമാക്കുകയും ചെയ്യുന്നു.
ന്യൂഡൽഹി: പ്രശസ്ത ഫോട്ടോഗ്രാഫറും ഇന്ത്യൻ ഫോട്ടോ ജേണലിസത്തിന്റെ പിതാവുമായ രഘു റായ് അന്തരിച്ചു. 83 വയസ്സായിരുന്നു അദ്ദേഹത്തിന്. ഇന്ത്യയുടെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക ചരിത്രങ്ങളെ പതിറ്റാണ്ടുകളോളം ക്യാമറക്കണ്ണിലൂടെ ലോകത്തിന് മുന്നിൽ അവതരിപ്പിച്ച അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം. 1984-ലെ ഭോപ്പാൽ ദുരന്തത്തിന്റെ ഭീകരത ലോകത്തിന് മുന്നിൽ തുറന്നുകാട്ടിയത് രഘു റായുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളായിരുന്നു. ദുരന്തത്തിൽ മരിച്ച കുഞ്ഞിനെ അടക്കം ചെയ്യുന്ന ചിത്രം ചരിത്രത്തിലെ ഏറ്റവും വേദനയേറിയ ദൃശ്യങ്ങളിലൊന്നായി ഇന്നും നിലനിൽക്കുന്നു. മദർ തെരേസ, ഇന്ദിരാഗാന്ധി, സത്യജിത്ത് റേ, പണ്ഡിറ്റ് രവിശങ്കർ തുടങ്ങിയ പ്രമുഖരുടെ ജീവിതം മുതൽ തെരുവോരങ്ങൾ, ഗ്രാമീണ ജീവിതം, ഉത്സവങ്ങൾ എന്നിങ്ങനെ സാധാരണക്കാരുടെ ജീവിതം വരെ അദ്ദേഹത്തിന്റെ ക്യാമറയിൽ പതിഞ്ഞു. 1942-ൽ ഇന്നത്തെ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലായിരുന്നു രഘു റായിയുടെ ജനനം. സിവിൽ എഞ്ചിനീയറായി ഔദ്യോഗിക ജീവിതം ആരംഭിച്ചെങ്കിലും 1965-ൽ ഫോട്ടോഗ്രാഫിയിലേക്ക് തിരിഞ്ഞു. 1966-ൽ ‘ദി സ്റ്റേറ്റ്സ്മാൻ’ പത്രത്തിലൂടെ തുടക്കം കുറിച്ചു. പിന്നീട് സൺഡേ മാഗസിന്റെയും ‘ഇന്ത്യാ ടുഡേ’…
വാഷിംഗ്ടൺ: വൈറ്റ് ഹൗസ് കറസ്‌പോണ്ടൻസ് അത്താഴവിരുന്നിൽ വെടിവെപ്പ്. സംഭവത്തിൽ പ്രതികരണവുമായി ഡോണൾഡ് ട്രംപ് രംഗത്ത്. വലിയ കാര്യങ്ങൾ ചെയ്യുന്നവർക്കെതിരെയാണ് ഇത്തരം വധശ്രമങ്ങൾ ഉണ്ടാകാറുള്ളതെന്നും സുരക്ഷാ ചുമതലയുണ്ടായിരുന്ന സീക്രട്ട് സർവീസിന് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും ട്രംപ് വ്യക്തമാക്കി. വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിന്റെ ബാൾറൂമിന് പുറത്താണ് വെടിവെപ്പ് നടന്നത്. കാലിഫോർണിയയിൽ നിന്നുള്ള 31-കാരനായ കോൾ തോമസ് അലനാണ് അക്രമിയെന്ന് ട്രംപ് സ്ഥിരീകരിച്ചു. അത്താഴ വിരുന്ന് നടന്ന ഹാളിൽ നിന്നും ഏകദേശം 45 മീറ്റർ അകലെ നിന്നാണ് ഇയാൾ വെടിയുതിർത്തത്. തോക്കുധാരിയായ അക്രമി സുരക്ഷാ പരിശോധനകൾ മറികടന്ന് എങ്ങനെ ഹോട്ടലിൽ പ്രവേശിച്ചു എന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ അമേരിക്കൻ സീക്രട്ട് സർവീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ട്രംപ് ആവർത്തിച്ചു. വെടിവെപ്പ് ഉണ്ടായ ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് എല്ലാവരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും പ്രഥമ വനിതയും കാബിനറ്റ് അംഗങ്ങളും ഉൾപ്പെടെയുള്ളവർ പൂർണ്ണ സുരക്ഷിതരാണെന്നും അദ്ദേഹം അറിയിച്ചു. അക്രമിയെ…
ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽ (എഎപി) നേതാക്കളുടെ കൂട്ടക്കൊഴിഞ്ഞുപോക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. രാഘവ് ഛദ്ദ ഉൾപ്പെടെ ഏഴ് രാജ്യസഭാ എംപിമാർ ബിജെപിയിലേക്ക് പോയത് പാർട്ടിയ്ക്ക് വലിയ തിരിച്ചടിയായി. ഈ സാഹചര്യത്തിൽ പ്രതിസന്ധി നിയന്ത്രിക്കാൻ പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ നേരിട്ട് രംഗത്തിറങ്ങുന്നു. വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിനെ ഈ കൂറുമാറ്റം പ്രതികൂലമായി ബാധിക്കാതിരിക്കാനുള്ള ശ്രമത്തിലാണ് എഎപി. കൂടുതൽ കൊഴിഞ്ഞുപോക്കുകൾ തടയുന്നതിനായി അരവിന്ദ് കെജ്‌രിവാൾ പാർട്ടി എംഎൽഎമാരുമായും പ്രവർത്തകരുമായും നേരിട്ട് ചർച്ച നടത്തും. സന്ദീപ് പഥക് ഉൾപ്പെടെയുള്ള നേതാക്കളുടെ കൂറുമാറ്റം പാർട്ടി വിശദമായി പരിശോധിക്കും. പഞ്ചാബിൽ ബിജെപി നടത്തുന്ന നീക്കങ്ങൾക്ക് തടയിടുകയാണ് ആം ആദ്മി പാർട്ടിയുടെ പ്രധാന ലക്ഷ്യം. പാർലമെന്റിൽ ആം ആദ്മി പാർട്ടിയെ ദുർബലപ്പെടുത്തുന്നതാണ് പുതിയ രാഷ്ട്രീയ നീക്കങ്ങൾ. നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്ത് നിന്ന് എഎപി അടുത്തിടെ നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ഉൾപ്പെടെയുള്ള പ്രമുഖർ ബിജെപിയിൽ എത്തിയത്.…
കൊച്ചി: സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് വൈഎംസിഎ ദേശീയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. കൊച്ചിയിൽ നടന്ന വൈഎംസിഎ ത്രിവത്സര കൗൺസിലിലാണ് തിരഞ്ഞെടുപ്പ് നടന്നത്. നിലവിലെ ദേശീയ പ്രസിഡന്റ് വിൻസെൻ്റ് ജോർജിനെ പരാജയപ്പെടുത്തിയാണ് ജസ്റ്റിസ് കുര്യൻ ജോസഫിന്റെ വിജയം. എറണാകുളം വൈഎംസിഎയിൽ നടന്ന യോഗത്തിൽ മറ്റ് പ്രധാന ഭാരവാഹികളും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റുമാരായി കെ.എസ്. പ്രേമാനന്ദ് (വൈഎംസിഎ ശിവമൊഗ്ഗ), ടി. സുമൻ ത്യാഗരാജ് (വൈഎംസിഎ വൈഎസ്ആർ തടിഗടപ്പ, വിജയവാഡ) എന്നിവരെയും അണ്ടർ 30 വൈസ് ചെയർപേഴ്സണായി മഹിമ തുർക്കി അഗർവാൾ (വൈഎംസിഎ ന്യൂ ബഡാഗഡ്), ദേശീയ ട്രഷററായി ഡോ. പീറ്റർ വിൽസൺ പ്രഭാകർ (വൈഎംസിഎ പുത്തൂർ) എന്നിവരെയും തിരഞ്ഞെടുത്തു. തിരഞ്ഞെടുക്കപ്പെട്ട എല്ലാ ഭാരവാഹികളും യോഗത്തിൽ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. ജസ്റ്റിസ് കുര്യൻ ജോസഫ് രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയിൽ ജഡ്ജിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഒക്കൽ വൈഎംസിഎയിലെ സജീവ അംഗമായ അദ്ദേഹം, വൈഎംസിഎ ചെന്നൈ ഫിസിക്കൽ എജ്യുക്കേഷൻ കോളേജിന്റെ ചെയർമാൻ സ്ഥാനം…
കേരളം: സംസ്ഥാനത്ത് ചുട്ടുപൊള്ളുന്ന ചൂട് തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിലെ സ്ഥിതി ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. ഇന്ന് മാത്രം സംസ്ഥാനത്ത് എട്ടുപേർക്ക് സൂര്യാഘാതമേറ്റു. പൊതുജനങ്ങൾ കർശന ജാഗ്രതാ നിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. മൂന്നാറിൽ യുവി ഇൻഡക്സ് നിരക്ക് എട്ടിലെത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു. യുവി ഇൻഡക്സ് ഒൻപതിലെത്തിയാൽ റെഡ് അലർട്ട് നൽകേണ്ട സാഹചര്യമാണുള്ളത്. അതിനാൽ നേരിട്ട് വെയിലേൽക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. പുറത്തിറങ്ങുമ്പോൾ തലയും ശരീരവും പൂർണ്ണമായി മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കാൻ നിർദേശമുണ്ട്. വിനോദസഞ്ചാരികൾക്ക് ആവശ്യമായ സുരക്ഷാ നിർദേശങ്ങൾ നൽകാൻ ടൂറിസം വകുപ്പിനും ഡിടിപിസിക്കും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. കൊല്ലം കുന്നിക്കോട് കൃഷിയിടത്തിൽ വയോധികൻ മരിച്ചത് സൂര്യാഘാതമേറ്റാണെന്ന് സംശയിക്കുന്നു. മരിച്ചയാളുടെ ഇരുകൈകളിലും പൊള്ളലേറ്റ പാടുകളുണ്ട്. കോഴിക്കോട് ബൈക്കിൽ സഞ്ചരിച്ച രണ്ടുപേർക്കും പൊള്ളലേറ്റിട്ടുണ്ട്. പകൽ സമയത്ത് (പ്രത്യേകിച്ച് 11 AM മുതൽ 3 PM വരെ) അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് റവന്യൂ മന്ത്രി കെ. രാജൻ…
മഹാരാഷ്ട്ര: മഹാരാഷ്ട്രയിൽ ചരക്കുലോറിക്ക് നേരെ ഗുണ്ടാ ആക്രമണം ഉണ്ടായ സംഭവത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് കെ.സി വേണുഗോപാൽ എം.പി രംഗത്ത്. അക്രമികൾക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനും അദ്ദേഹം കത്തയച്ചു. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉമർഖേഡിൽ വെച്ചാണ് സംഭവം നടന്നത്. കിലോമീറ്ററുകളോളം പിന്തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് അക്രമിസംഘം ലോറി തടയുകയായിരുന്നു. തുടർന്ന് മാരകായുധങ്ങളുമായി എത്തിയ ഗുണ്ടാസംഘം ലോറി ജീവനക്കാരെ വെട്ടി പരിക്കേൽപ്പിച്ചു. മംഗളൂരു സ്വദേശിയായ ഡ്രൈവർ ആൽവിൻ പയസിനും സഹായി മുഹമ്മദ് നദാഫിനുമാണ് ഗുരുതരമായി പരിക്കേറ്റത്. തലയ്ക്കും മുഖത്തും വെട്ടേറ്റ ഇവരെ വഴിയിൽ ഉപേക്ഷിച്ച ശേഷം അക്രമികൾ കടന്നുകളഞ്ഞു. പിന്നീട് അതുവഴി വന്ന യാത്രക്കാരും നാട്ടുകാരും ചേർന്നാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. സംസ്ഥാനത്തെ ഹൈവേകളിൽ ആയുധധാരികളായ ഗുണ്ടാസംഘങ്ങൾ നിയമം ലംഘിച്ച് യാത്ര ചെയ്യുന്നത് ആശങ്കയുണ്ടാക്കുന്നു. അതിനാൽ കേന്ദ്ര സർക്കാർ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും കെ.സി വേണുഗോപാൽ…
ടോക്കിയോ: രണ്ടായിരമാണ്ടിന്റെ തുടക്കത്തിൽ സ്കൂൾ കുട്ടികൾക്കിടയിലെ ഇഷ്ടവിനോദമായിരുന്ന പോക്കിമോൻ കാർഡുകൾ ഇന്ന് കോടിക്കണക്കിന് രൂപ മൂല്യമുള്ള നിക്ഷേപങ്ങളായി മാറിയിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയിൽ വില കുതിച്ചുയർന്നത് കുറ്റവാളികൾ ഈ കാർഡുകൾ സ്വന്തമാക്കാൻ ഏതു മാർഗ്ഗവും അവലംബിക്കുമെന്ന സാഹചര്യം സൃഷ്ടിച്ചു. അമേരിക്ക, യു.കെ., ഹോങ്കോങ്ങ്, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ പോക്കിമോൻ കാർഡുകൾ കേന്ദ്രീകരിച്ച് വൻ കവർച്ചകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കോവിഡ് കാലത്തെ താൽപര്യവും, പഴയകാലത്തെ ഇഷ്ട്ടങ്ങൾ ഓർമ്മവരുന്നതും (nostalgia) വളർച്ചയ്ക്ക് കാരണമായെങ്കിലും, നിലവിലെ സാഹചര്യത്തിൽ കടുത്ത സുരക്ഷാ വെല്ലുവിളികളാണ് ഈ രംഗത്ത് നേരിടുന്നത്. അപൂർവ്വ ഇനത്തിൽപ്പെട്ട കാർഡുകൾ ലക്ഷക്കണക്കിന് ഡോളറിന് ലേലം ചെയ്യപ്പെടുന്നത് കുറ്റവാളികൾക്ക് ഇത്തരം സ്ഥാപനങ്ങൾ ആക്രമിക്കാൻ പ്രേരണയാകുന്നു. കടകളിൽ തുരങ്കമുണ്ടാക്കിയും, തോക്കുകൾ ഉപയോഗിച്ചും നടത്തുന്ന കവർച്ചകൾ കാരണം പല വ്യാപാരികളും ബിസിനസ് നിർത്തുന്ന സാഹചര്യമാണുള്ളത്. പണം എളുപ്പത്തിൽ സമ്പാദിക്കാനുള്ള മാർഗ്ഗമായി പോക്കിമോൻ കാർഡുകൾ മാറിയത് ലോകമെമ്പാടും പുതിയൊരു സാമ്പത്തിക കുറ്റകൃത്യത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. 2025-ൽ യൂട്യൂബർ ലോഗൻ പോൾ 155 കോടി രൂപയ്ക്ക്…
News
- World
- Education
- Politics
- Business
- Opinion
- Technology
Subscribe to Updates
Get the latest creative news from FooBar about art, design and business.