Author: ഓൺലൈൻ ഡെസ്ക്

അമിത് ഷായ്ക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധിവിദ്യാർത്ഥികൾക്കെതിരായ പോലീസ് അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ ലോക്സഭയിൽ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിദ്യാർത്ഥികൾക്ക് നേരെ ലാത്തിച്ചാർജ് നടത്തുകയും പെല്ലറ്റ് പ്രയോഗിക്കുകയും ചെയ്തുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത്രയും ദിവസമായിട്ടും അമിത് ഷാ ഇതിൽ മിണ്ടുന്നില്ലെന്നും, ഇന്നല്ലെങ്കിൽ നാളെ ഇതിന് മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.നരേന്ദ്ര മോദി മാപ്പ് പറയുന്നതിന് പകരം ക്ഷമ വിതറുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. വിദ്യാർത്ഥികളാണ് രാജ്യത്തിന്റെ വെളിച്ചമെന്ന് പറഞ്ഞ അദ്ദേഹം, അവരുടെ ശക്തിയായി താൻ എപ്പോഴും ഒപ്പമുണ്ടാകുമെന്നും കൂട്ടിച്ചേർത്തു. പ്രയാഗ്‌രാജിൽ വെച്ചു കണ്ട ഒരു വിദ്യാർത്ഥിയുടെ വാക്കുകൾ പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.ശശി തരൂരിന്റെ പ്രസ്താവനയും കോൺഗ്രസിലെ അതൃപ്തിയുംഅതേസമയം, ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കോൺഗ്രസ് പ്രതിഷേധങ്ങൾ വലിയ ചലനമുണ്ടാക്കിയില്ലെന്ന ശശി തരൂരിന്റെ പ്രസ്താവന കോൺഗ്രസ് നേതൃത്വത്തിൽ കടുത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ട്. ബിജെപിക്ക് സുഖിക്കുന്ന തരത്തിലുള്ള വർത്തമാനം ആരും നടത്തരുതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ…

Read More

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ എത്താതെ പ്രതിപക്ഷം സഹകരിക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വ്യക്തമാക്കി. ഇതിനിടയിൽ എഫ്സിആർഎ (FCRA) ബിൽ കൊണ്ടുവരാമെന്ന് കേന്ദ്ര സർക്കാർ കരുതേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.പാർലമെന്റിലെ പ്രതിഷേധവും FCRA ബില്ലുംസർവകക്ഷി യോഗം: മണ്ഡല പുനർ നിർണയവുമായി ബന്ധപ്പെട്ട ബില്ല് അവതരിപ്പിക്കുന്നതിന് മുൻപ് കേന്ദ്രം സർവകക്ഷി യോഗം വിളിക്കണം.പെല്ലറ്റ് ഗൺ പ്രയോഗം: എന്തിനാണ് പെല്ലറ്റ് ഗൺ ഉപയോഗിച്ചത് എന്നതിനെക്കുറിച്ച് സർക്കാർ വിശദീകരിക്കണം.FCRA ബില്ലിലെ എതിർപ്പ്: എഫ്സിആർഎ ബിൽ ഇതിനിടെ കൊണ്ടുവരാമെന്ന് കേന്ദ്രം കരുതേണ്ടതില്ലെന്നും, ഈ ബില്ല് നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിൽ പാസാക്കാൻ അമിത് ഷാ വന്നാൽ വലിയ പ്രതിഷേധം നേരിടേണ്ടി വരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ആർഎസ്എസിനെ നിയന്ത്രിക്കണം: സർക്കാരിന് തന്റേടം ഉണ്ടെങ്കിൽ ആദ്യം ആർഎസ്എസിനെ (RSS) നിയന്ത്രിക്കാൻ തയ്യാറാകണം.ശശി തരൂരിന്റെ പരാമർശം തള്ളി കോൺഗ്രസ് നേതൃത്വംജെൻസിക്ക് (Gen Z) ലഭിച്ച പിന്തുണ കോൺഗ്രസിന് ലഭിച്ചില്ലെന്ന ഡോക്ടർ ശശി തരൂർ എംപിയുടെ പരാമർശത്തെ…

Read More

വാണിജ്യരംഗത്ത് നൂതനാശയങ്ങളോടെ ചേംബർ ഓഫ് കോമേഴ്സ് വനിതാ വിങ്ങിന്റെ എക്സ്പോ 2026 തൃശ്ശൂരിൽ ജനശ്രദ്ധ നേടുന്നു. വിപണന രംഗത്ത് പുത്തൻ ആശയങ്ങളോടെയാണ് തൃശ്ശൂരിൽ ചേംബർ ഓഫ് കോമേഴ്സ് വനിതാ വിംഗിന്റെ നേതൃത്വത്തിൽ നടക്കുന്ന ചേംബർ ഷോപ്പേഴ്സ് ക്യാരവാൻ 2026 സംഘടിപ്പിച്ചിട്ടുള്ളത് .തൃശ്ശൂർ കാസിനോ കൾച്ചറൽ ഓഡിറ്റോറിയത്തിൽ 2026 ഓഗസ്റ്റ് 8, 9 തീയതികളിൽ രാവിലെ 10 മണി മുതൽ രാത്രി 9 മണി വരെയാണ് എക്സ്പോ നടക്കുന്നത്. ലൈഫ്സ്റ്റൈൽ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം എം.എൽ.എ. രാജൻ ജെ പല്ലൻ നിർവഹിച്ചു. വനിതാ വിംഗ് പ്രസിഡന്റ് ഡോക്ടർ കനക പ്രതാപ് അധ്യക്ഷത വഹിച്ചു. മറ്റ് സംഘാടകസമിതി അംഗങ്ങളുടെ ആഭിമുഖ്യത്തിൽ പ്രീമിയം ബ്രാൻഡുകൾ, വസ്ത്രങ്ങൾ, ഹോം ഡെക്കറുകൾ, ഫുഡ് സ്റ്റാളുകൾ ഹോംലിഫ്റ്റ് തുടങ്ങി സംരംഭകരുടെ വൈവിധ്യമായ 100 സ്റ്റാളുകളാണ് എക്സ്പോയിൽ പ്രദർശിപ്പിച്ചിട്ടുള്ളത് .

Read More

തൃശ്ശൂർ നഗരത്തിലെ വർദ്ധിച്ചുവരുന്ന വാഹനത്തിരക്കും യാത്രാക്ലേശവും പരിഹരിക്കുന്നതിനും, പുതിയ അധ്യയന വർഷം ആരംഭിക്കുന്നതോടനുബന്ധിച്ച് സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായി തൃശ്ശൂർ സിറ്റി ട്രാഫിക് എൻഫോഴ്സസ്മെൻറ് യൂണിറ്റിൻെറ നേതൃത്വത്തിൽ പുതിയ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു. പൊതുജനങ്ങളും വാഹന ഡ്രൈവർമാരും താഴെ പറയുന്ന നിർദ്ദേശങ്ങളോട് പൂർണ്ണമായി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഹൈറോഡ് (സ്വരാജ് റൌണ്ട്മുതൽ കൺട്രോൾ റൂം ജംഗ്ഷൻ വരെ),സാഹിത്യ അക്കാദമി – സെന്റ് മേരീസ് കോളേജ് റോഡ്,സെന്റ് തോമസ് കോളേജ് ജംഗ്ഷൻ -സേക്രട്ട് ഹാർട്ട് ജംഗ്ഷൻ,ബെന്നറ്റ് റോഡ്,പാലക്കലങ്ങാടി (മോർച്ചറി) ഹൈറോഡ് SNA ജംഗ്ഷൻ കിഴക്കുംപാട്ടുകര റോഡ്പടിഞ്ഞാറെ കോട്ടശങ്കരയ്യർ റോഡ് ജംഗ്ഷൻ,അച്യുത മേനോൻ പാർക്ക് – ശങ്കരയ്യർ റോഡ് ജംഗ്ഷൻ,പള്ളത്ത് റോഡ് (പൂത്തോൾ ചിന്താമണി പ്രിന്റേഴ്‌സിന് മുൻ വശം), ചെമ്പൂക്കാവ് രാമനിലയംഇൻഡോർ സ്റ്റേഡിയംജവഹർ ബാലഭവൻ റോഡ്, കരുണാകരൻ നമ്പ്യാർ റോഡ് ഇൻഡോർ സ്റ്റേഡിയം ജംഗ്ഷൻ പുതിയ ലെയ്ൻ/പ്രവേശന നിയന്ത്രണങ്ങൾ സെൻറ് തോമസ് കോളേജ് റോഡിൽ നിന്നും പാലക്കലങ്ങാടി (മോർച്ചറി) റോഡിലേക്ക് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. തിരുവമ്പാടി ഭാഗത്തുനിന്നും…

Read More

തിരുവനന്തപുരം: കേരളത്തിന്റെ 13-ാമത്തെ മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി. സതീശനെ നേരിൽ കണ്ട് ഭാരതത്തിലെ പ്രമുഖ മാധ്യമ സംഘടനകളിലൊന്നായ ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ (JMA) ഭാരവാഹികൾ സ്നേഹാദരങ്ങൾ അറിയിക്കുകയും ഓൺലൈൻ മാധ്യമ മേഖലയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നിവേദനം സമർപ്പിക്കുകയും ചെയ്തു.വ്യാജ പ്രസ്സ് കാർഡുകളുമായി മാധ്യമപ്രവർത്തകരെന്ന വ്യാജേന പ്രവർത്തിക്കുന്നവരെ കർശനമായി നിയന്ത്രിക്കണമെന്ന് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ഇത്തരം പ്രവണതകൾ യഥാർത്ഥ മാധ്യമങ്ങൾക്കും സംസ്ഥാനത്തിന്റെ സുരക്ഷയ്ക്കും വലിയ ഭീഷണിയാണെന്ന് ജെ.എം.എ ചൂണ്ടിക്കാട്ടി. നിവേദനത്തിലെ പ്രധാന ആവശ്യങ്ങൾ: • കർശന നിയന്ത്രണങ്ങൾ: കേരളത്തിൽ പ്രവർത്തിക്കുന്ന എല്ലാ ഓൺലൈൻ വാർത്താ പോർട്ടലുകൾക്കും സെൽഫ് റെഗുലേറ്ററി ബോർഡ് (SRB) രജിസ്ട്രേഷൻ നിർബന്ധമാക്കണം. ഇൻഫർമേഷൻ ടെക്നോളജി നിയമങ്ങൾ (IT Rules 2021) അനുശാസിക്കുന്ന ‘ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡ്’ പൂർണ്ണമായും പാലിക്കുന്നവർക്ക് മാത്രം സർക്കാർ അംഗീകാരം നൽകുക. • പരാതി പരിഹാര സംവിധാനം: ഐ.ടി നിയമങ്ങളിൽ നിഷ്കർഷിക്കുന്നതുപോലെ ത്രിതല പരാതി പരിഹാര സംവിധാനവും (Three-tier grievance redressal mechanism)…

Read More

ഇഎംഐ (EMI) അടിസ്ഥാനത്തിൽ വാങ്ങിയ മൊബൈൽ ഫോണുകളുടെയും ടാബ്‌ലെറ്റുകളുടെയും തിരിച്ചടവ് മുടങ്ങിയാൽ ഉപകരണം ഭാഗികമായി ‘ലോക്ക്’ ചെയ്യാൻ ധനകാര്യ സ്ഥാപനങ്ങൾക്ക് അനുമതി നൽകി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പുതിയ കരട് മാർഗരേഖ പുറത്തിറക്കി. നിലവിൽ പല കമ്പനികളും ഈ രീതി പിന്തുടരുന്നുണ്ടെങ്കിലും, ഉപഭോക്താക്കളുടെ അവകാശങ്ങളും സ്വകാര്യതയും സംരക്ഷിച്ചുകൊണ്ട് ഇതിനൊരു കൃത്യമായ ചട്ടം കൊണ്ടുവരികയാണ് ആർബിഐ. പ്രധാന നിബന്ധനകൾ ലഭ്യമാക്കേണ്ട അവശ്യ സേവനങ്ങൾ ഫോൺ ഭാഗികമായി ലോക്ക് ചെയ്താലും ഉപഭോക്താവിന് താഴെ പറയുന്ന സേവനങ്ങൾ തടയാൻ പാടില്ലെന്ന് ആർബിഐ കർശന നിർദേശം നൽകുന്നു: ധനകാര്യ സ്ഥാപനങ്ങൾക്കുള്ള വ്യവസ്ഥകളും പിഴയും പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താനായി പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ കരട് ചട്ടം ഉടൻ തന്നെ ഔദ്യോഗികമായി പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരാതികൾ വേഗത്തിൽ പരിഹരിക്കാൻ കൃത്യമായ സംവിധാനം ഉണ്ടായിരിക്കണമെന്നും നിർദേശമുണ്ട്.

Read More

ലാലേട്ടന്റെ പിറന്നാൾ ദിനത്തിൽ സിനിമാ പ്രേമികൾക്ക് ഇരട്ടി മധുരമായി മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ‘ദൃശ്യം 3’ (Drishyam 3) തിയേറ്ററുകളിലെത്തി. ഇന്ത്യൻ സിനിമയിൽ തന്നെ ചരിത്രം സൃഷ്ടിച്ച, ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ക്രൈം ത്രില്ലർ പരമ്പരയുടെ മൂന്നാം ഭാഗത്തിനായുള്ള നീണ്ട കാത്തിരിപ്പിനാണ് ഇതോടെ വിരാമമാകുന്നത്. 13 വർഷങ്ങൾക്ക് ശേഷം വീണ്ടും ജോർജുകുട്ടിയും കുടുംബവും ആദ്യ ചിത്രം പുറത്തിറങ്ങി 13 വർഷങ്ങൾക്ക് ശേഷമാണ് ദൃശ്യത്തിന് മൂന്നാം ഭാഗം ഒരുങ്ങുന്നത്. ഒരു സാധാരണ കുടുംബനാഥന്റെ അതിജീവനത്തിന്റെ കഥ പറയുന്ന ‘ദൃശ്യം’ ആദ്യമായി മലയാള സിനിമയിൽ 50 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രമാണ്. വെറും നാലാം ക്ലാസ് വിദ്യാഭ്യാസവും സിനിമകളെ പ്രാണനായി കാണുകയും ചെയ്യുന്ന കേബിൾ ടിവി ഓപ്പറേറ്ററായ ജോർജുകുട്ടി, അബദ്ധത്തിൽ കൊലപാതകം ചെയ്യേണ്ടി വന്ന ഭാര്യയെയും മക്കളെയും നിയമത്തിന്റെ മുന്നിൽ നിന്ന് രക്ഷിക്കാൻ നടത്തുന്ന ബുദ്ധിപരമായ നീക്കങ്ങളാണ് 2013-ലെ ക്രിസ്മസ് റിലീസായി എത്തിയ ആദ്യ ഭാഗത്തിൽ കണ്ടത്. ചിത്രം പിന്നീട്…

Read More

തൃശൂർ: തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ടിനുള്ള പടക്കങ്ങൾ നിർമ്മിക്കുന്നതിനിടെയുണ്ടായ വൻ സ്ഫോടനത്തിൽ ഏഴുപേർ മരിച്ചു. 40-ൽ അധികം പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. മുണ്ടത്തിക്കോട് ലൈസൻസിയായ സതീഷിന്റെ വെടിക്കെട്ട് പുരയിലാണ് സ്ഫോടനമുണ്ടായത്. രണ്ടു വലിയ സ്ഫോടനങ്ങളാണ് ആദ്യം കേട്ടതെന്നും, കിലോമീറ്ററുകളോളം പ്രകമ്പനം അനുഭവപ്പെട്ടതായും പ്രദേശവാസികൾ പറഞ്ഞു. തിരുവമ്പാടി ദേവസ്വത്തിന് വേണ്ടി വെടിക്കെട്ട് ഒരുക്കുന്ന ലൈസൻസിയുടെ വെടിക്കെട്ട് പുരയിലാണ് ഈ മാസം 24-ന് നടക്കാനിരിക്കുന്ന തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ടിനുള്ള സാമഗ്രികൾ നിർമ്മിക്കുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിക്കെട്ടിന്റെ പ്രധാന ചുമതലക്കാരനായ സതീഷിനും സ്ഫോടനത്തിൽ പൊള്ളലേറ്റിട്ടുണ്ട്. രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയ ഘടകങ്ങളിൽ ഒന്നാണ് അപകടസ്ഥലത്തേക്കുള്ള വഴിക്ക് വീതി കുറവാണെന്നത്. ഫയർഫോഴ്സ് സംഘത്തിന് എത്താൻ ബുദ്ധിമുട്ട് നേരിട്ടു. തുടർന്ന് സമീപത്തെ മതിൽ തകർത്താണ് സംഘം സംഭസ്ഥലത്തേക്ക് കടന്നത്. അപകടത്തിന് ശേഷവും പടക്ക സാമഗ്രികൾ പൊട്ടിക്കൊണ്ടിരുന്നത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു.

Read More

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേ സുപ്രധാന നിരീക്ഷണം നടത്തി സുപ്രീംകോടതി. ക്ഷേത്രാചാരങ്ങളെയും വിശ്വാസങ്ങളെയും അവിശ്വാസികൾ ചോദ്യം ചെയ്യേണ്ടതില്ലെന്ന് കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി. യഥാർത്ഥ വിശ്വാസികൾ ഒരിക്കലും വിശ്വാസത്തിന് പിന്നിലെ യുക്തിയെ ചോദ്യം ചെയ്യാറില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു അവിശ്വാസി എക്കാലവും അവിശ്വാസിയായി തന്നെ തുടരുന്നതിനാൽ, അവർ ക്ഷേത്രാചാരങ്ങളെ ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്നാണ് ജസ്റ്റിസ് നാഗരത്നയുടെ നിരീക്ഷണം. ഓരോ ക്ഷേത്രത്തിലെയും ആചാരങ്ങളും അനുഷ്ഠാനങ്ങളും വ്യത്യസ്തമാണെന്നും അവ മതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും മുൻ തന്ത്രി കണ്ഠരര് രാജീവര്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വി.വി. ഗിരി സുപ്രീംകോടതിയിൽ വാദിച്ചു. ഏതെങ്കിലും തരത്തിലുള്ള വ്യതിചലനമോ ലംഘനമോ ഉണ്ടായാൽ അത് വിഗ്രഹത്തിന്റെ പവിത്രത നഷ്ടപ്പെടാൻ കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശബരിമലയിലെ പ്രതിഷ്ഠയുടെ സവിശേഷതകൾ കാരണം സ്ത്രീകൾക്ക് പ്രവേശിക്കാൻ കഴിയില്ലെങ്കിൽ, അതിനെ മതത്തിന്റെ സവിശേഷതകളുമായി സമന്വയിപ്പിച്ച് കാണേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ശബരിമലയിലെ ദേവൻ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും കേരളത്തിലെ സമൂഹം ഈ ആചാരങ്ങളെ…

Read More

കൊച്ചി: സെൻ ടെക്നോളജീസ് ഓഹരിയിൽ ആറ് വർഷം മുൻപ് നിക്ഷേപിച്ച ഒരു ലക്ഷം രൂപ ഇന്ന് 70 ലക്ഷം രൂപയായി വളർന്നു. ഓഹരി വിപണിയിൽ ശരിയായ നിക്ഷേപങ്ങൾ നടത്തുന്നത് വഴി വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിക്കുമെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് സെൻ ടെക്നോളജീസ് നൽകുന്നത്. അടുത്തിടെ ലഭിച്ച പുതിയ ആയുധ നിർമ്മാണ ലൈസൻസോടെ, വരും ദിവസങ്ങളിലും ഓഹരിക്ക് മികച്ച മുന്നേറ്റം പ്രകടമാക്കാൻ സാധ്യതയുണ്ട്. 2020 മാർച്ചിൽ കോവിഡ് പ്രതിസന്ധിയുടെ സമയത്ത് വെറും 25 രൂപയായിരുന്ന ഓഹരി വില, 2026 ഏപ്രിലിൽ 1,825 രൂപയിലെത്തി. കഴിഞ്ഞ ഒരു മാസത്തിനിടെ 24 ശതമാനത്തിലധികവും, ഈ വർഷം ഇതുവരെ 28.93 ശതമാനവും ഓഹരി നേട്ടമുണ്ടാക്കി. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 471.69 ശതമാനവും, അഞ്ച് വർഷത്തിനിടെ 2257.28 ശതമാനവും ഓഹരി ഉടമകൾക്ക് ലാഭം നേടാനായി. ഈ വർഷം തുടക്കത്തിൽ 1,355 രൂപയായിരുന്ന ഓഹരി, എൻഎസ്ഇയിൽ (NSE) 1,825 രൂപയിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്. ഏപ്രിൽ 17-ന് പ്രതിരോധ…

Read More