രാജ്യം: കഴിഞ്ഞയാഴ്ച രാജ്യത്തെ ഏറ്റവും മൂല്യമുള്ള പത്ത് മുന്‍നിര കമ്പനികളില്‍ ആറെണ്ണത്തിന്റെയും വിപണി മൂല്യത്തില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി. ഈ കമ്പനികളുടെ ആകെ വിപണി മൂല്യം 74,111.57 കോടി രൂപയാണ് ഉയര്‍ന്നത്. വിപണിയിലെ മുന്നേറ്റത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് ഏറ്റവും വലിയ നേട്ടം സ്വന്തമാക്കിയത്.
രൂപയുടെ മൂല്യത്തകര്‍ച്ചയും പലിശനിരക്കുകളെക്കുറിച്ചുള്ള ആശങ്കകളും വിപണിയില്‍ വലിയ ചാഞ്ചാട്ടങ്ങള്‍ക്ക് കാരണമായെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അസ്ഥിരമായ വ്യാപാര അന്തരീക്ഷത്തിനിടയിലും നേരിയ നേട്ടത്തോടെയാണ് സൂചികകള്‍ ആഴ്ച അവസാനിപ്പിച്ചത്. രൂപയുടെ തുടര്‍ച്ചയായ ബലഹീനത, സമ്മിശ്ര ആഗോള സൂചനകള്‍, പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകള്‍ എന്നിവ കാരണം ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ആഴ്ചയിലുടനീളം ഇന്‍ട്രാഡേ ചാഞ്ചാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതായി റെലിഗെയര്‍ ബ്രോക്കിംഗ് ലിമിറ്റഡിലെ ഗവേഷണ വിഭാഗം ഉദ്യോഗസ്ഥനായ അജിത് മിശ്ര വിലയിരുത്തി.
കമ്പനികളുടെ പ്രകടനത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് 24,696.89 കോടി രൂപ അധികമായി സ്വന്തമാക്കിയതോടെ ആകെ വിപണി മൂല്യം 18,33,117.70 കോടി രൂപയായി ഉയര്‍ന്നു. ടിസിഎസ് 19,338.68 കോടി രൂപയുടെയും, ഐസിഐസിഐ ബാങ്ക് 14,515.93 കോടി രൂപയുടെയും വര്‍ധനവ് നേടി. എല്‍ഐസി (9,076.37 കോടി), ബജാജ് ഫിനാന്‍സ് (3,797.83 കോടി), ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ (2,685.87 കോടി) എന്നിവയും നേട്ടമുണ്ടാക്കി. അതേസമയം, ഭാരതി എയര്‍ടെല്‍ (20,229.67 കോടി), ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ (16,212.18 കോടി), എസ്ബിഐ (12,784.4 കോടി), എച്ച്ഡിഎഫ്സി ബാങ്ക് (2,094.35 കോടി) എന്നിവയുടെ വിപണി മൂല്യത്തില്‍ ഇടിവുണ്ടായി. രാജ്യത്തെ ഏറ്റവും മൂല്യമുള്ള ഒന്നാമത്തെ സ്ഥാപനമെന്ന പദവി റിലയന്‍സ് ഇന്‍ഡസ്ട്രീസ് നിലനിര്‍ത്തി.