Author: ഓൺലൈൻ ഡെസ്ക്
കോഴിക്കോട്: പേരാമ്പ്ര ചാനിയംകടവില്‍ റോഡിൽ കാറുകൾ ഉപയോഗിച്ച് അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം നടത്തിയ യുവാക്കൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കാറുകൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. വാഹനങ്ങളിൽ നടത്തിയ അനധികൃത മോഡിഫിക്കേഷനും, പൊതുനിരത്തിൽ അപകടകരമായ രീതിയിൽ ഡ്രൈവിംഗ് നടത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. മുയിപ്പോത്ത്-ചാനിയംകടവ് റോഡിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. രണ്ട് കാറുകളിലെത്തിയ യുവാക്കൾ റോഡിന്റെ മധ്യഭാഗത്ത് മറ്റ് വാഹനങ്ങൾക്കും യാത്രക്കാർക്കും തടസ്സമുണ്ടാക്കുന്ന വിധത്തിൽ അഭ്യാസപ്രകടനം നടത്തുകയായിരുന്നു. കാറിന്റെ ഡോറിന് മുകളിൽ കയറി ഇരുന്നുകൊണ്ടും മറ്റും നടത്തിയ ഡ്രൈവിംഗ് ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിച്ചിരുന്നു. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് അടിയന്തരമായി ഇടപെടുകയും വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കുറ്റക്കാരായ യുവാക്കളുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടികൾ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. ഇതിനുപുറമെ, ഇരുവരെയും എടപ്പാളിലെ ഡ്രൈവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരാഴ്ചത്തെ നിർബന്ധിത പരിശീലനത്തിന് അയക്കാനും തീരുമാനിച്ചു. റോഡുകളിൽ മറ്റുള്ളവരുടെ ജീവനും സുരക്ഷയും അപകടത്തിലാക്കുന്ന തരത്തിലുള്ള…
ന്യൂഡൽഹി: പാകിസ്ഥാനുമായി ബന്ധം പുലർത്തിയെന്നും ഭീകര സംഘടനയായ ഐഎസ്‌ഐഎസുമായി ബന്ധമുണ്ടെന്നുമുള്ള സംശയത്തെ തുടർന്ന് കർണാടകയിലെ കലബുറഗിയിൽ രണ്ട് പേർ പിടിയിലായി. മുഹമ്മദ് സമീർ, സൽമാൻ എന്നിവരെയാണ് ഉത്തർപ്രദേശ് ഭീകരവിരുദ്ധ സേന (യുപി എടിഎസ്) കസ്റ്റഡിയിലെടുത്തത്. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയിൽ നിന്ന് ലഭിച്ച കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. കലബുറഗി താലൂക്കിലെ ഉപ്പളം ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തുനിന്നാണ് ഇവരെ പിടികൂടിയത്. നിലവിൽ കലബുറഗിയിലെ രഹസ്യ കേന്ദ്രത്തിൽ പ്രതികളെ ചോദ്യം ചെയ്തുവരികയാണ്. കലബുറഗിയിലെ ഫെയർ എക്സ്‌പോർട്‌സ് ബീഫ് ഫാക്ടറിയിൽ ജോലി ചെയ്തിരുന്നവരാണ് പ്രതികൾ. ഇരുവരും പാകിസ്ഥാനുമായി നടത്തിയ ആശയവിനിമയങ്ങളും ഐഎസ്‌ഐഎസ് ബന്ധവും അന്വേഷണ സംഘം വിശദമായി പരിശോധിക്കുന്നുണ്ട്. എടിഎസ് നടത്തിയ പരിശോധനയിൽ സമീർ താമസിച്ചിരുന്ന മുറിയിൽ നിന്ന് ഭൂപടങ്ങൾ കണ്ടെടുത്തത് കേസിൽ നിർണായകമായിട്ടുണ്ട്. ഈ ഭൂപടങ്ങൾ എന്തിനുവേണ്ടിയാണ് സൂക്ഷിച്ചിരുന്നതെന്നും ഇതിന് ഗൂഢാലോചനയുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നും പരിശോധിച്ചുവരികയാണ്. സംഭവത്തിൽ യൂണിവേഴ്‌സിറ്റി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പിടിച്ചെടുത്ത രേഖകളും തെളിവുകളും വിശദമായി പരിശോധിച്ച ശേഷമേ കൂടുതൽ…
തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കേരളത്തിലുടനീളമുള്ള 15,000 കേന്ദ്രങ്ങളിൽ ദേശീയപതാക ഉയർത്തുമെന്നും ‘വന്ദേമാതരം’ പൂർണമായി ആലപിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ചു. ബൂത്ത്, പഞ്ചായത്ത്, മണ്ഡലം, ജില്ലാ തലങ്ങളിൽ ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിലായിരിക്കും വിപുലമായ പരിപാടികൾ സംഘടിപ്പിക്കുക. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെയും ദേശീയ ഐക്യത്തിന്റെയും പ്രതീകമായ ‘വന്ദേമാതരം’ ഉയർത്തിപ്പിടിക്കുന്നതിനൊപ്പം, രാജ്യവിരുദ്ധ ശക്തികളെ പിന്തുണയ്ക്കുന്ന നിലപാടുകൾക്കെതിരെ ജനകീയ പ്രതിരോധം തീർക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ത്രിവർണ പതാക ഉയർത്തി ഭാരതത്തിന്റെ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കാനും വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനുമുള്ള പ്രവർത്തനങ്ങളിൽ ബിജെപി മുൻപന്തിയിലുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന ശക്തികൾക്ക് രാഷ്ട്രീയ പിന്തുണ നൽകുന്നുവെന്ന് ആരോപിച്ച് സിപിഎമ്മിനെയും കോൺഗ്രസിനെയും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു. കേരളത്തിലെ രാജ്യസ്‌നേഹികളായ ജനങ്ങൾ ഇത്തരം നിലപാടുകൾ തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ട ഗീതമാണ് വന്ദേമാതരമെന്നും അതിന്റെ മഹത്വം ഉയർത്തിപ്പിടിക്കേണ്ടത് ഓരോ ഭാരതീയന്റെയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. രാജ്യവ്യാപകമായി ലക്ഷക്കണക്കിന് കേന്ദ്രങ്ങളിൽ നടക്കുന്ന…
സാല്‍സ്ബര്‍ഗ്: യൂറോപ്യന്‍ ഫുട്‌ബോളില്‍ തങ്ങളുടെ ആധിപത്യം അരക്കിട്ടുറപ്പിച്ച് പാരിസ് സെന്റ് ജെര്‍മെയ്ന്‍ (പിഎസ്ജി). ആസ്റ്റണ്‍ വില്ലയെ 2-1 എന്ന സ്‌കോറിന് കീഴടക്കി പിഎസ്ജി യുവേഫ സൂപ്പര്‍ കപ്പ് കിരീടം നിലനിര്‍ത്തി. ഓസ്ട്രിയയിലെ സാല്‍സ്ബര്‍ഗില്‍ നടന്ന ആവേശകരമായ ഫൈനലില്‍ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ പിഎസ്ജി, യൂറോപ്പ ലീഗ് ജേതാക്കളായ ആസ്റ്റണ്‍ വില്ലയെ മറികടന്നാണ് കിരീടനേട്ടം ആവര്‍ത്തിച്ചത്. ഈ വിജയത്തോടെ തുടര്‍ച്ചയായ രണ്ടാം തവണയും യുവേഫ സൂപ്പര്‍ കപ്പ് സ്വന്തമാക്കുന്ന ക്ലബ്ബായി പിഎസ്ജി മാറി. 2016, 2017 വര്‍ഷങ്ങളില്‍ ഈ നേട്ടം കൈവരിച്ച റയല്‍ മാഡ്രിഡിന് ശേഷം ഈ അപൂര്‍വ്വ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ ടീമാണ് പിഎസ്ജി. മത്സരത്തിന്റെ 20-ാം മിനിറ്റില്‍ ഖ്വിച്ച വാരത്സ്‌ഹേലിയയിലൂടെ പിഎസ്ജി ലീഡ് സ്വന്തമാക്കി. ആദ്യ പകുതിയില്‍ ഈ ആധിപത്യം നിലനിര്‍ത്തുമെന്ന് കരുതിയെങ്കിലും ഇടവേളയ്ക്ക് തൊട്ടുമുമ്പ് ആസ്റ്റണ്‍ വില്ല തിരിച്ചടിച്ചു. 45-ാം മിനിറ്റില്‍ അരങ്ങേറ്റ മത്സരം കളിച്ച 17കാരന്‍ ബ്രയാന്‍ മഹ്‌ജോയിലൂടെ ആസ്റ്റണ്‍ വില്ല സമനില പിടിച്ചു. രണ്ടാം പകുതിയില്‍ വിജയഗോളിനായുള്ള…
സൂറിച്ച്: ഫിഫയിലെ സ്വകാര്യ നിക്ഷേപ പദ്ധതിയുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടെ, ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് പുതിയ നീക്കവുമായി പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. 2030-ലെ ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം നിലവിലെ 48-ൽ നിന്ന് 64 ആയി ഉയർത്താനാണ് ഇദ്ദേഹം പദ്ധതിയിടുന്നത്. തനിക്കെതിരെ നിലകൊള്ളുന്ന വിവിധ കോൺഫെഡറേഷനുകളെ ഈ നീക്കത്തിലൂടെ ഭിന്നിപ്പിക്കാനും, കൂടുതൽ ദേശീയ അസോസിയേഷനുകളുടെ പിന്തുണ ഉറപ്പാക്കി തന്റെ സ്ഥാനം ഭദ്രമാക്കാനുമാണ് ഇൻഫാന്റിനോയുടെ ലക്ഷ്യം. 2026-ലെ ലോകകപ്പോടെയാണ് ടീമുകളുടെ എണ്ണം 32-ൽ നിന്ന് 48-ആയി വർധിപ്പിച്ചത്. ഈ മാറ്റം ഫിഫയ്ക്ക് വലിയ സാമ്പത്തിക ലാഭം നൽകിയെന്നും, മത്സരങ്ങളുടെ നിലവാരത്തിൽ കാര്യമായ കുറവുകൾ സംഭവിച്ചില്ലെന്നുമുള്ള വിലയിരുത്തലാണ് പുതിയ തീരുമാനത്തിന് ഇദ്ദേഹത്തിന് ആത്മവിശ്വാസം നൽകുന്നത്. ടീമുകളുടെ എണ്ണം വർധിപ്പിക്കുന്നത് വഴി കൂടുതൽ രാജ്യങ്ങൾക്ക് ലോകകപ്പിന്റെ ഭാഗമാകാൻ അവസരം ലഭിക്കും. ഈ പദ്ധതി യാഥാർത്ഥ്യമായാൽ അത് ഫിഫയുടെ വാണിജ്യ വരുമാനത്തിൽ വൻ കുതിച്ചുചാട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. അടുത്ത വർഷം ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇത്തരമൊരു നിർണ്ണായക…
ആംസ്റ്റര്‍ഡാം: നെതര്‍ലന്‍ഡ്സ് ദേശീയ ഫുട്‌ബോള്‍ ടീമിന്റെ പുതിയ പരിശീലകനായി സ്പെയിനിന്റെ മുന്‍ താരം സാവി ഹെര്‍ണാണ്ടസ് ചുമതലയേറ്റു. കഴിഞ്ഞ ദിവസമാണ് ഡച്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ നിയമനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ നെതര്‍ലന്‍ഡ്സ് ടീമിന്റെ പരിശീലക സ്ഥാനത്തെത്തുന്ന ആദ്യ വിദേശിയാണ് നാല്‍പ്പത്തിയാറുകാരനായ സാവി. 1977-78 കാലഘട്ടത്തില്‍ ടീമിനെ പരിശീലിപ്പിച്ച ഓസ്ട്രിയന്‍ പരിശീലകന്‍ ഏണസ്റ്റ് ഹാപ്പലിന് ശേഷം ഈ സ്ഥാനത്തെത്തുന്ന ആദ്യ വിദേശ പരിശീലകനാണ് അദ്ദേഹം. 2026 ലോകകപ്പിന് ശേഷം സ്ഥാനമൊഴിഞ്ഞ റൊണാള്‍ഡ് കോമാന്റെ പിന്‍ഗാമിയായാണ് സാവി എത്തുന്നത്. 2030-ലെ ലോകകപ്പ് വരെയാണ് ഡച്ച് ഫുട്‌ബോള്‍ ഫെഡറേഷനുമായുള്ള കരാര്‍. 2024 മേയ് മാസത്തില്‍ ബാഴ്‌സലോണ പരിശീലക സ്ഥാനമൊഴിഞ്ഞതിന് ശേഷം വിശ്രമത്തിലായിരുന്ന സാവി, ഈ നിയമനത്തോടെ വീണ്ടും പരിശീലക കുപ്പായത്തില്‍ തിരിച്ചെത്തുകയാണ്. താന്‍ ഡച്ച് ഫുട്‌ബോളിന്റെ ആശയങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന ഒരാളാണെന്നും, ടീമിനെ വിജയങ്ങളിലേക്ക് നയിക്കുന്നതിനൊപ്പം ആരാധകര്‍ക്ക് ആസ്വദിക്കാനാകുന്ന ഫുട്‌ബോള്‍ കാഴ്ചവെക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പ്രതികരിച്ചു. യൊഹാന്‍ ക്രൈഫ്, റിനസ് മിഷേല്‍സ് തുടങ്ങിയ ഡച്ച്…
ക്വിറ്റോ: നോർവെ ഫുട്ബോൾ താരം എർലിങ് ഹാളണ്ടിന്റെ ചിത്രം പതിച്ച 469 കിലോ കൊക്കെയ്ൻ ശേഖരം എക്വഡോർ പൊലീസ് പിടികൂടി. കൊളംബിയൻ അതിർത്തിയോട് ചേർന്ന തുൽക്കാൻ നഗരത്തിന് സമീപമുള്ള ഗ്വാഗ്വാ നെഗ്രോയിൽ നിന്നാണ് വൻ ലഹരിവേട്ട നടത്തിയത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ട്രക്കിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിൽ ലഹരിമരുന്ന് കണ്ടെത്തുകയായിരുന്നു. പച്ചനിറത്തിലുള്ള 370 പാക്കറ്റുകളിലായാണ് കൊക്കെയ്ൻ സൂക്ഷിച്ചിരുന്നത്. ഓരോ പാക്കറ്റിലും ഹാളണ്ടിന്റെ ചിത്രം പതിച്ച സ്റ്റിക്കറുകൾ ഉണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൊളംബിയൻ പൗരത്വമുള്ള മരിയ ആർ. എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത ലഹരിക്ക് എക്വഡോറിലെ പ്രാദേശിക വിപണിയിൽ ഏകദേശം 8.42 ലക്ഷം ഡോളറിലധികം വിലവരുമെന്ന് അധികൃതർ അറിയിച്ചു. രാജ്യാന്തര വിപണിയിൽ ഇതിന് കോടിക്കണക്കിന് രൂപയുടെ മൂല്യമുണ്ടെന്നാണ് വിലയിരുത്തൽ. ലഹരിക്കടത്ത് സംഘങ്ങൾ തങ്ങളുടെ ഉത്പന്നങ്ങൾ തിരിച്ചറിയാൻ പ്രമുഖ കായിക താരങ്ങളുടെയും സെലിബ്രിറ്റികളുടെയും ചിത്രങ്ങൾ അടയാളമായി ഉപയോഗിക്കാറുണ്ട്. നേരത്തെ ലയണൽ മെസ്സിയുടെ ചിത്രം പതിച്ച ലഹരിപ്പാക്കറ്റുകളും പൊലീസ് പിടികൂടിയിട്ടുണ്ട്.…
ഡാര്‍വിന്‍: ടെസ്റ്റ് ക്രിക്കറ്റിലെ ഐതിഹാസിക കരിയറില്‍ പുതിയൊരു ചരിത്രനേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ ഷദ്മാന്‍ ഇസ്ലാമിനെ പുറത്താക്കിയതോടെ, ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന ഇടംകൈയന്‍ ബൗളറായി സ്റ്റാര്‍ക്ക് മാറി. ഈ വിക്കറ്റോടെ സ്റ്റാര്‍ക്കിന്റെ ടെസ്റ്റ് വിക്കറ്റ് നേട്ടം 434 ആയി ഉയര്‍ന്നു. 433 വിക്കറ്റുകളുമായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം രംഗണ ഹെറാത്തിന്റെ റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്. 106 ടെസ്റ്റുകളില്‍ നിന്നാണ് സ്റ്റാര്‍ക്ക് ഈ നേട്ടത്തില്‍ എത്തിയത്. 93 ടെസ്റ്റുകളില്‍ നിന്ന് 433 വിക്കറ്റുകള്‍ നേടിയ ഹെറാത്തിന്റെ റെക്കോര്‍ഡിനെയാണ് സ്റ്റാര്‍ക്ക് മറികടന്നത്. ഈ നേട്ടത്തിന് പിന്നാലെ മറ്റൊരു റെക്കോര്‍ഡിനൊപ്പവും താരം എത്തിയിട്ടുണ്ട്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ പേസര്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ ഇതിഹാസം കപില്‍ ദേവിനൊപ്പമാണ് സ്റ്റാര്‍ക്ക് ഇപ്പോള്‍ ഇടംപിടിച്ചിരിക്കുന്നത്. 131 ടെസ്റ്റുകളില്‍ നിന്ന് 434 വിക്കറ്റുകള്‍ നേടിയ കപില്‍ ദേവിന്റെ നേട്ടത്തിനൊപ്പം വെറും 106 ടെസ്റ്റുകളില്‍…
കൊച്ചി: വീര സവർക്കറുമായി ബന്ധപ്പെട്ട ചോദ്യം തയ്യാറാക്കിയതിന്റെ പേരിൽ അധ്യാപകനെ സസ്പെൻഡ് ചെയ്ത വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ ഹൈക്കോടതി. ചോദ്യം തെറ്റാണെന്ന് കണ്ടെത്തിയാൽ പോലും, അതിന്റെ പേരിൽ മാത്രം ഒരു അധ്യാപകനെ സസ്പെൻഡ് ചെയ്യാൻ സാധിക്കുമോയെന്ന് കോടതി സർക്കാരിനോട് ആരാഞ്ഞു. സസ്പെൻഷനിലേക്ക് നയിച്ച വ്യക്തമായ കാരണം ബോധിപ്പിക്കണമെന്നും കോടതി കർശന നിർദേശം നൽകി. ഹർജി തിങ്കളാഴ്ചത്തേക്ക് മാറ്റി. കാസർകോട് കുമ്പള പള്ളത്തടുക്ക എയുപി സ്കൂളിലെ അധ്യാപകൻ ഗുരുപ്രസാദാണ് സസ്പെൻഷൻ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. എൽപി വിഭാഗം വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ‘ഫ്രീഡം ക്വിസ്’ മത്സരത്തിനായി തയ്യാറാക്കിയ ചോദ്യാവലിയിൽ സവർക്കറുമായി ബന്ധപ്പെട്ട ചോദ്യം ഉൾപ്പെടുത്തിയതാണ് വകുപ്പുതല നടപടിക്ക് കാരണമായത്. ‘ബ്രിട്ടീഷുകാരിൽനിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ആര്?’ എന്നായിരുന്നു ചോദ്യം. ഇതിന്റെ ഉത്തരസൂചികയിൽ വി ഡി സവർക്കർ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. കുമ്പള, മഞ്ചേശ്വരം, കാസർകോട് ഉപജില്ലകളിലെ സ്കൂളുകളിലേക്ക് വിതരണം ചെയ്ത ചോദ്യാവലിയിലെ ഈ ഭാഗം വലിയ വിവാദമായിരുന്നു. ചരിത്രപരമായ…
ചെന്നൈ: ലിഫ്റ്റ് എത്തിയെന്ന് കരുതി മുന്നോട്ട് നടന്ന എഴുപതുകാരി ലിഫ്റ്റ് ഷാഫ്റ്റിലേക്ക് വീണ് മരിച്ചു. ചെന്നൈ പല്ലാവരം ജിഎസ്ടി റോഡിൽ പ്രവർത്തിക്കുന്ന പ്രമുഖ ബിരിയാണി കടയിലെ ജീവനക്കാരിയായ മുംതാസാണ് ദാരുണമായി മരണപ്പെട്ടത്. മൂന്ന് നിലകളുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ രാവിലെ പത്തോടെ ജോലിക്കെത്തിയതായിരുന്നു മുംതാസ്. രണ്ടാം നിലയിൽ നിന്ന് താഴേക്ക് വരികയായിരുന്ന ലിഫ്റ്റ് ഒന്നാം നിലയിൽ എത്തുന്നതിന് മുൻപായി വാതിൽ തുറക്കുകയായിരുന്നു. ലിഫ്റ്റ് കൃത്യമായി നിലയോട് ചേർന്ന് നിൽക്കാതെ വാതിൽ തുറന്നതാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായി. ലിഫ്റ്റ് എത്തിയെന്ന് തെറ്റിദ്ധരിച്ച് മുന്നോട്ട് നടന്ന മുംതാസ് ഷാഫ്റ്റിലേക്ക് വീഴുകയായിരുന്നു. മുംതാസിന്റെ നിലവിളി കേട്ട് സുരക്ഷാ ജീവനക്കാർ ഓടിയെത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ലിഫ്റ്റ് ഷാഫ്റ്റിന്റെ അടിയിൽ നിന്നും മൃതദേഹം പുറത്തെടുത്തു. തുടർന്ന് പോസ്റ്റ്‌മോർട്ടത്തിനായി താംബരം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ലിഫ്റ്റിന്റെ സുരക്ഷാ സംവിധാനത്തിലോ കേബിളിലോ ഉണ്ടായ സാങ്കേതിക തകരാറാണോ വാതിൽ അപ്രതീക്ഷിതമായി തുറക്കാൻ കാരണമായതെന്ന് പോലീസ്…
News
- World
- Education
- Politics
- Business
- Opinion
- Technology
Subscribe to Updates
Get the latest creative news from FooBar about art, design and business.