തിരുവനന്തപുരം: സി.ജെ.പിക്ക് ദേശവിരുദ്ധ ബന്ധങ്ങളുണ്ടെന്ന ആരോപണവുമായി റിപ്പോർട്ടുകൾ. സി.ജെ.പി വക്താവ് ഇഷ മറിയം ഹാരിസിന് കൊടും ഭീകരൻ അബ്ദുൾ നാസർ മദനിയുടെ ഭാര്യ സൂഫിയ മദനിയുമായി അടുത്ത ബന്ധമുണ്ടെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സി.ജെ.പിക്ക് പിന്നിൽ ദേശവിരുദ്ധ ശക്തികളാണെന്ന കേന്ദ്ര ഏജൻസികളുടെ വാദം ശരിവെക്കുന്നതാണ് ഈ ബന്ധമെന്നും ആരോപണമുണ്ട്.
രാജ്യത്തിനകത്തെ അസ്വസ്ഥരായ യുവാക്കളുടെ കൂട്ടായ്മ എന്ന തരത്തിലാണ് സി.ജെ.പി ആദ്യം പ്രചരിപ്പിച്ചത്. സമൂഹമാധ്യമങ്ങളിൽ ബി.ജെ.പിയുടെ പേജിനെ മറികടന്ന് മുന്നോട്ട് പോയെന്നും വിലയിരുത്തലുകളുണ്ടായി. എന്നാൽ ഇതിന്റെ ഫോളോവേഴ്സിൽ വലിയൊരു ഭാഗം പാകിസ്ഥാൻ, ബംഗ്ലാദേശ്, തുർക്കി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് ചില ഇൻസൈറ്റുകൾ വ്യക്തമാക്കുന്നു. ഇവരുടെ സാമ്പത്തിക സ്രോതസ്സും ദുരൂഹമാണെന്നും പറയപ്പെടുന്നു. കേരളത്തിൽ തീവ്ര കമ്യൂണിസ്റ്റുകളും രാജ്യവിരുദ്ധരും ജിഹാദികളുമാണ് നിലവിൽ സി.ജെ.പിക്ക് പിന്തുണ നൽകുന്നതെന്നും ആരോപണമുണ്ട്.
സാധാരണ നിലയിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കാമായിരുന്നിട്ടും അതിനെയെല്ലാം മറികടന്ന് സമൂഹമാധ്യമങ്ങളിലൂടെയാണ് ഇതിന്റെ പ്രവർത്തനം ആരംഭിച്ചത്. അമേരിക്കയിലിരുന്ന് സി.ജെ.പിയുടെ സ്ഥാപകനായ 30-കാരൻ അഭിജീത് ദിപ്കെയാണ് പാർട്ടിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. 2020-നും 2023-നും ഇടയിൽ ആം ആദ്മി പാർട്ടിയുടെ സോഷ്യൽ മീഡിയ വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന അഭിജീത്, നിലവിൽ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ പബ്ലിക് റിലേഷൻസിൽ മാസ്റ്റേഴ്സ് ബിരുദ വിദ്യാർത്ഥിയാണ്. ഡൽഹിയിൽ ഒത്തുകൂടാനും മനുഷ്യ ചങ്ങലയ്ക്കും ആഹ്വാനം ചെയ്തതും ഇതിലേക്ക് വിരൽ ചൂണ്ടുന്നു. സി.ജെ.പിക്ക് പിന്നിലുള്ളവരെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിട്ടുണ്ട്.