Author: ഓൺലൈൻ ഡെസ്ക്

മുംബൈ: പിറന്നാൾ ആഘോഷത്തിനിടെ കഴിച്ച കേക്കിൽ ചത്ത പല്ലിയെ കണ്ടെത്തിയതിനെ തുടർന്ന് മഹാരാഷ്ട്രയിലെ നളസോപാരയിൽ 11 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ഏഴ് കുട്ടികളും നാല് സ്ത്രീകളും അടങ്ങുന്ന സംഘത്തിനാണ് കേക്ക് കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. തുടർന്ന് വയറുവേദനയും നെഞ്ചുവേദനയും അനുഭവപ്പെട്ട ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഈ സംഭവം ബേക്കറി ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തെയും ഭക്ഷ്യസുരക്ഷയെയും കുറിച്ച് വലിയ ആശങ്കയാണ് ഉയർത്തിയിരിക്കുന്നത്. വിഷയത്തിൽ അധികൃതർ പരിശോധന നടത്തിവരികയാണ്. ഇതിനിടെ, താനെയിലെ ഗോദ്‌റെജ് ഹിൽ പ്രദേശത്തുള്ള ബ്ലിങ്കിറ്റ് സ്റ്റോറിലെ ഐസ്‌ക്രീം ഫ്രീസറിനുള്ളിൽ എലിയെ കണ്ടതായി ഉപഭോക്താക്കൾ ആരോപണമുന്നയിച്ചു. ഇതും ഭക്ഷ്യസുരക്ഷാ രംഗത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ക്വിക്ക്-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലെ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് തുടർച്ചയായി ഉയരുന്ന ആരോപണങ്ങൾ ജനങ്ങളിൽ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. മലാഡ് വെസ്റ്റിലെ ബ്ലിങ്കിറ്റുമായി ബന്ധപ്പെട്ട മറ്റൊരു സ്ഥാപനത്തിൽ അധികൃതർ നേരത്തെ പരിശോധന നടത്തിയിരുന്നു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് ഈ…

Read More

ചിറ്റോര്‍ഗഢ്: വന്ദേമാതരം വിവാദത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജസ്ഥാനിലെ ചിറ്റോര്‍ഗഢില്‍ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിംബഹേരയില്‍ 21 അടി ഉയരമുള്ള മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത അദ്ദേഹം, 5,959 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ക്കും തുടക്കം കുറിച്ചു. എണ്‍പതാം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ നിന്ന് വന്ദേമാതരം ആലപിച്ചത് ചരിത്രപരമായ നിമിഷമാണെന്ന് അമിത് ഷാ പറഞ്ഞു. വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ പേരില്‍ കോണ്‍ഗ്രസ് വന്ദേമാതരത്തെ അവഗണിച്ചെന്നും സ്വാതന്ത്ര്യദിനത്തില്‍ ദേശീയഗാനത്തെ അപമാനിച്ചെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിന പരിപാടിക്കിടെ വന്ദേമാതരം ആലപിക്കുന്നത് നിര്‍ത്താന്‍ സോണിയ ഗാന്ധി പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് ആവശ്യപ്പെട്ടതായി അമിത് ഷാ ചൂണ്ടിക്കാട്ടി. ഈ ദൃശ്യങ്ങള്‍ ടെലിവിഷനിലൂടെ എല്ലാവരും കണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വന്ദേമാതരം അപൂര്‍ണമായി നിര്‍ത്തിയ സംഭവത്തില്‍ കോണ്‍ഗ്രസ് ജനങ്ങളോടും ഗാനരചയിതാവ് ബങ്കിംചന്ദ്ര ചട്ടോപാധ്യായയോടും മാപ്പ്…

Read More

കാസർകോട്: കാസർകോട് മീപ്പുഗിരി സ്വദേശിയായ അച്ഛനെയും മകളെയും വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മീപ്പുഗിരി സ്വദേശി ഗണേശൻ (55), പ്ലസ് ടു വിദ്യാർഥിനിയായ 17 വയസ്സുകാരിയായ മകൾ എന്നിവരാണ് മരിച്ചത്. ചെമ്മനാട് കോളിയടുക്കം ശിവപുരം ക്ഷേത്രത്തിന് സമീപമുള്ള വാടകവീട്ടിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി 11.10-ഓടെ വീടിനുള്ളിലെ കിടപ്പുമുറിയിലാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഇരുവരുടെയും മൃതദേഹങ്ങൾ ഒരേ ഹുക്കിൽ തൂങ്ങിയ നിലയിലായിരുന്നു ഉണ്ടായിരുന്നത്. സംഭവമറിഞ്ഞതിനെത്തുടർന്ന് മേൽപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മരണത്തിലേക്ക് നയിച്ച സാഹചര്യത്തെക്കുറിച്ച് നിലവിൽ വിവരങ്ങളൊന്നും ലഭ്യമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ പരിശോധനകൾക്കും തുടർനടപടികൾക്കുമായി പൊലീസ് സ്ഥലത്ത് പരിശോധന നടത്തി വരികയാണ്.

Read More

തിരുവനന്തപുരം: ക്രിക്കറ്റ് ആരാധകർക്കായി കെസിഎ സംഘടിപ്പിച്ച കെസിഎൽ ഫാൻ ലീഗിൽ ആഷസ് കൊട്ടാരക്കര ജേതാക്കളായി. ഫൈനലിൽ യുവ രാമനാട്ടുകരയെ 30 റൺസിന് തോൽപ്പിച്ചാണ് ആഷസ് കിരീടം സ്വന്തമാക്കിയത്. കെസിഎ പ്രസിഡന്റ് അഡ്വ. അഡ്വ. ശ്രീജിത് വി നായർ ജേതാക്കൾക്ക് ട്രോഫികളും 30,000 രൂപ കാഷ് പ്രൈസും സമ്മാനിച്ചു. കെസിഎ സിഇഒ ആൻഡ് സിഎഫ്ഒ മിനു ചിദംബരം, കെസിഎ വൈസ് പ്രസിഡന്റ് കെ സതീശൻ, ട്രഷറർ ടി അജിത് കുമാർ, ആർബിഎൽ ബാങ്ക് കേരള ഹെഡ് റിജോ ജോൺ, ബ്രാഞ്ച് മാനേജർ അഭിലാഷ് ഡേവിഡ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കെസിഎല്ലിന് മുന്നോടിയായി സംസ്ഥാനത്ത് ക്രിക്കറ്റ് ആവേശം ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. കെസിഎല്ലിലെ വിവിധ ടീമുകൾ പ്രതിനിധീകരിക്കുന്ന ആറ് ജില്ലകളിലായാണ് ടൂർണമെന്റ് നടന്നത്. ഓരോ ജില്ലകളിലെയും ജേതാക്കൾ കഴക്കൂട്ടത്തെ ദി ഓവൽ ടർഫിൽ നടന്ന ഫൈനൽ റൗണ്ടിൽ മാറ്റുരച്ചു. ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ആഷസ് കൊട്ടാരക്കര അഞ്ച് ഓവറിൽ ആറ് വിക്കറ്റ്…

Read More

മനാമ: ഭാരതത്തിന്റെ എൺപതാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ‘ഹിതയ ബഹ്‌റൈന്റെ’ നേതൃത്വത്തിൽ നിർമാണ തൊഴിലാളികൾക്കായി ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവും സംഘടിപ്പിച്ചു. അവാലിയിലെ മൊഹമ്മദ് ജലാൽ കോൺട്രാക്റ്റിംഗ് കമ്പനിയുടെ തൊഴിൽ സ്ഥലത്താണ് പരിപാടി നടന്നത്. കഠിനമായ വേനൽച്ചൂടിൽ പ്രവാസലോകത്ത് ജോലി ചെയ്യുന്ന നൂറോളം തൊഴിലാളികൾക്ക് ലഘുഭക്ഷണവും കുടിവെള്ളവും ഇവിടെ വിതരണം ചെയ്തു. വേനൽക്കാലത്ത് കടുത്ത ചൂടിൽ ജോലി ചെയ്യുമ്പോൾ തൊഴിലാളികൾ സ്വീകരിക്കേണ്ട ആരോഗ്യ മുൻകരുതലുകളെക്കുറിച്ച് പരിപാടിയിൽ ബോധവൽക്കരണം നടത്തി. നിർജലീകരണം (Dehydration) തടയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, കഠിനമായ ചൂടിൽ ജോലി ചെയ്യുമ്പോൾ ഉണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും തൊഴിലാളികൾക്ക് അവബോധം നൽകി. പുറംതൊഴിലുകളിൽ ഏർപ്പെടുന്നവരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും ചടങ്ങിൽ എടുത്തുപറഞ്ഞു. പ്രവാസ ജീവിതത്തിന്റെ ഭാഗമായി കഠിനമായ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളോടുള്ള കരുതലും സാമൂഹിക ഉത്തരവാദിത്തവും ഉയർത്തിപ്പിടിച്ചാണ് ഹിതയ ബഹ്‌റൈൻ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്. തൊഴിലാളികൾക്കൊപ്പം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ഹിതയ ബഹ്‌റൈൻ ഭാരവാഹികൾ പറഞ്ഞു. പരിപാടി വിജയകരമാക്കാൻ സഹകരിച്ചവർക്കും, അനുമതി…

Read More

ന്യൂയോർക്ക്: ഇറാനുമായുള്ള സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ, നിർണായകമായ ഹോർമുസ് കടലിടുക്ക് അമേരിക്കയുടെ പ്രദേശമായി പ്രഖ്യാപിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആഗോള എണ്ണ, പ്രകൃതിവാതകം, വളം വിതരണത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം ഇറാൻ തടഞ്ഞ സാഹചര്യത്തിലാണ് ട്രംപിന്റെ പ്രഖ്യാപനം. ന്യൂയോർക്കിൽ നടന്ന പരിപാടിയിൽ സംസാരിക്കവേ, ഇറാനെ പൂർണമായും പരാജയപ്പെടുത്തിയ ശേഷം ഹോർമുസ് കടലിടുക്കിനെ അമേരിക്കയുടെ ഭാഗമായി പ്രഖ്യാപിക്കുമെന്നും ഇത് ലോക രാജ്യങ്ങൾക്ക് നൽകുന്ന വലിയൊരു സേവനമായിരിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാൻ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധത്തെ അദ്ദേഹം രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ ഇറാൻ ശക്തമായ മറുപടിയുമായി രംഗത്തെത്തി. അമേരിക്കയുടെ അവകാശവാദം തള്ളിയ ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഖാസിം ഗരിബാൾഡി, ട്വീറ്റുകൊണ്ടോ വിമാനവാഹിനിക്കപ്പലുകൊണ്ടോ തിരഞ്ഞെടുപ്പ് പ്രസംഗം കൊണ്ടോ ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കാൻ കഴിയില്ലെന്ന് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. ഭീഷണികളെയോ സൈനിക ശക്തി പ്രകടനത്തെയോ ഇറാൻ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെ, ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം സംബന്ധിച്ച തർക്കം അമേരിക്കയും…

Read More

ഇസ്ലാമാബാദ്: പാകിസ്ഥാൻ ഏകദേശം നാല് ശതമാനത്തോളം ഹിന്ദുക്കളെ ‘സഹിക്കുന്നുണ്ടെന്നും’ അവിടെ ഹിന്ദുക്കൾ സ്വതന്ത്രരാണെന്നും പാക് പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ സ്വാതന്ത്ര്യദിന പ്രസംഗം. ഇന്ത്യ അഖണ്ഡഭാരതത്തിനായി ശ്രമിക്കുമ്പോൾ മുസ്ലിം രാജ്യമായ പാകിസ്ഥാൻ തങ്ങളുടെ നാട്ടിലെ ഹിന്ദുക്കളെ സഹിക്കുകയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. സർദാരിയുടെ ഈ പ്രസ്താവനയ്‌ക്കെതിരെ വലിയ തോതിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്. പാകിസ്ഥാനിലെ ഔദ്യോഗിക കണക്കുകൾ പ്രകാരം 52 ലക്ഷം ഹിന്ദുക്കളാണുള്ളത്, ഇത് രാജ്യത്തെ ആകെ ജനസംഖ്യയുടെ 2.17 ശതമാനം മാത്രമാണ്. 1947-ൽ പാകിസ്ഥാൻ രൂപീകൃതമാകുമ്പോൾ 15 മുതൽ 20 ശതമാനം വരെ ഹിന്ദുക്കൾ ഉണ്ടായിരുന്ന സ്ഥാനത്താണ് ഈ വലിയ ഇടിവ് സംഭവിച്ചിരിക്കുന്നത്. അതേസമയം, ഇന്ത്യയിൽ 1947-ൽ 9.8 മുതൽ 10 ശതമാനം വരെയായിരുന്ന മുസ്ലിം ജനസംഖ്യ 2026 ആകുമ്പോഴേക്കും 15 ശതമാനമായി വർധിച്ചത് ഇരുരാജ്യങ്ങളുടെയും ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തിലെ അന്തരം വ്യക്തമാക്കുന്നുവെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. പാകിസ്ഥാനിലെ സിന്ധ്, പഞ്ചാബ് മേഖലകളിൽ ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി നിർബന്ധിത മതപരിവർത്തനത്തിനും പ്രായപൂർത്തിയാകാത്ത വിവാഹങ്ങൾക്കും ഇരയാക്കുന്നതായി…

Read More

കോതമംഗലം: അരുണാചൽ പ്രദേശ് സ്വദേശിയും കോതമംഗലം മാർ അത്തനാഷ്യസ് (എം.എ) എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിയുമായ മിർച്ചി മാർപ്പുവിനെ (20) കോഴിപ്പിള്ളിയിലെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. സംഭവസ്ഥലത്തുനിന്ന് ഹിന്ദിയിൽ എഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. മിർച്ചിയുടെ മരണത്തിൽ കോളേജ് അധികൃതർക്കെതിരെ സഹപാഠികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. കോളേജിന്റെ മാനുഷികപരിഗണനയില്ലാത്ത നയങ്ങളും വിദ്യാർത്ഥികളോടുള്ള ക്രൂരമായ സമീപനവുമാണ് മരണത്തിന് കാരണമായതെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. ഉയർന്ന ക്രെഡിറ്റ് സ്കോർ നിബന്ധനയെച്ചൊല്ലിയുള്ള ആശങ്കയും കോളേജ് അധികൃതരിൽ നിന്നുണ്ടായ മാനസിക പീഡനവും മിർച്ചിയെ കടുത്ത സമ്മർദ്ദത്തിലാക്കിയിരുന്നു. മറ്റ് എൻജിനീയറിങ് കോളേജുകളിൽ കുറഞ്ഞ ക്രെഡിറ്റ് സ്കോർ 18 ആയിരിക്കെ, എം.എ കോളേജിൽ ഇത് 22 ആയി ഉയർത്തിയിരിക്കുകയാണ്. വിഷയം വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും മാനേജ്‌മെന്റ് നിലപാടിൽ മാറ്റം വരുത്താൻ തയ്യാറായിരുന്നില്ല. യാതൊരു മുന്നറിയിപ്പുമില്ലാതെ ഒന്നര മാസം മുൻപ് മിർച്ചി ഉൾപ്പെടെ 22-ഓളം വിദ്യാർത്ഥികളെ കോളേജ് അധികൃതർ ക്ലാസിൽ നിന്ന് പുറത്താക്കിയിരുന്നു. ഇവരെ സെമസ്റ്റർ രജിസ്ട്രേഷന്…

Read More

തിരുവനന്തപുരം: കാത്തിരുന്ന പൊന്നോണത്തിന്റെ വരവറിയിച്ച് മലയാളികളുടെ ഓണനാളുകൾക്ക് ഇന്ന് തുടക്കമായി. അത്തം പിറന്നതോടെ വീടുകളുടെ മുറ്റത്ത് പൂക്കളമൊരുങ്ങിത്തുടങ്ങി. തൃപ്പൂണിത്തുറയിലെ പ്രസിദ്ധമായ അത്തംഘോഷയാത്രയോടെയാണ് സംസ്ഥാനത്തെ പ്രധാന ഓണാഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകുന്നത്. വരും ദിവസങ്ങളിൽ നാടും നഗരവും ഓണത്തിന്റെ നിറങ്ങളിലേക്ക് മാറും. ഇത്തവണത്തെ ഓണാഘോഷത്തിന് ചില പ്രത്യേകതകളുണ്ട്. ചോതിനാൾ രണ്ടുദിവസം വരുന്നതിനാൽ അത്തം മുതൽ തിരുവോണം വരെയുള്ള നാളുകൾ 11 ദിവസമായി നീളുന്നു. അതിനാൽ പതിവിൽ നിന്ന് വ്യത്യസ്തമായി പതിനൊന്നാം ദിവസമാണ് തിരുവോണം എത്തുന്നത്. കൂടാതെ, കർക്കടകമാസത്തിന്റെ അവസാനദിനങ്ങളിലാണ് ഇത്തവണ അത്തം പിറക്കുന്നത് എന്നത് കലണ്ടറിലെ അപൂർവതയാണ്. ഓഗസ്റ്റ് 17-നാണ് ചിങ്ങപ്പിറവി. ഓഗസ്റ്റ് 25-ന് ഉത്രാടവും 26-ന് തിരുവോണവും ആഘോഷിക്കും. അത്തം നാളായ ഇന്ന് തുമ്പപ്പൂവിനാണ് പൂക്കളത്തിൽ പ്രാധാന്യം. വരും ദിവസങ്ങളിൽ പൂക്കളത്തിന്റെ വലുപ്പവും നിറങ്ങളും വർധിക്കും. കേരളത്തിന്റെ അതിർത്തിക്കപ്പുറത്തുനിന്നും, പ്രത്യേകിച്ച് തോവാളയിൽ നിന്നും പൂക്കൾ എത്തിത്തുടങ്ങുന്നതോടെ വിപണി സജീവമാകും. പൂക്കളത്തോടൊപ്പം വള്ളംകളികൾ, കലാപരിപാടികൾ, ഓണസദ്യ, കുടുംബസംഗമങ്ങൾ എന്നിവയോടെ ഓണക്കാലം പൂരപ്രതീതിയിലെത്തും. തൃപ്പൂണിത്തുറ അത്തംഘോഷയാത്ര…

Read More

തൃപ്പൂണിത്തുറ: മലയാളിയുടെ പൊന്നോണക്കാലത്തിന് ഔദ്യോഗിക തുടക്കം കുറിച്ച് തൃപ്പൂണിത്തുറയിൽ അത്തച്ചമയത്തിന്റെ ആവേശം നിറയുന്നു. തൃപ്പൂണിത്തുറ നഗരസഭയ്ക്ക് കൊച്ചി രാജവംശത്തിന്റെ പ്രതിനിധി രാമദാസൻ തമ്പുരാൻ അത്തം പതാക കൈമാറിയതോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. തൃപ്പൂണിത്തുറ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് ഒരുക്കിയിരിക്കുന്ന അത്തം നഗറിൽ പതാക ഉയരുന്നതോടെ കേരളം ഓണാഘോഷത്തിന്റെ നിറവിലേക്ക് കടക്കും. രാവിലെ ഒൻപതിന് മുഖ്യമന്ത്രി വി.ഡി. സതീശൻ അത്താഘോഷ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. മന്ത്രി അനൂപ് ജേക്കബ് അത്തപ്പതാക ഉയർത്തും. തുടർന്ന് നടക്കുന്ന വർണാഭമായ അത്തം ഘോഷയാത്ര സിനിമാതാരം മനോജ് കെ. ജയൻ ഫ്ലാഗ് ഓഫ് ചെയ്യും. ദീപക് ജോയ് എംഎൽഎ, എംപിമാരായ ഹൈബി ഈഡൻ, ഫ്രാൻസിസ് ജോർജ്, ജില്ലാ കലക്ടർ ജി. പ്രിയങ്ക എന്നിവർ ചടങ്ങിലെ മുഖ്യാതിഥികളാകും. രാജഭരണകാലത്ത് തൃപ്പൂണിത്തുറ ഹിൽ പാലസിൽ നിന്ന് കൊച്ചി രാജാവ് പ്രജകളെ കാണാൻ എത്തുന്ന ചടങ്ങായിരുന്നു അത്തച്ചമയം. 1961 മുതൽ തൃപ്പൂണിത്തുറ നഗരസഭ ഈ ചരിത്രപരമായ ചടങ്ങ് ഏറ്റെടുത്ത്…

Read More