ദുബായ്: ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടയാൾ കപ്പലിലെ ജീവനക്കാരനാണ്. ഇദ്ദേഹം ഏത് സംസ്ഥാനക്കാരനാണെന്നതുൾപ്പെടെയുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.
ആക്രമിക്കപ്പെട്ട കപ്പൽ ഏത് രാജ്യത്തിന്റേതാണെന്ന് കോൺസുലേറ്റ് വ്യക്തമാക്കിയിട്ടില്ല. ഇത് ഇന്ത്യൻ കപ്പലാണെന്ന റിപ്പോർട്ടുകളുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല. കപ്പലിൽ 18 ജീവനക്കാരുണ്ടെന്നാണ് വിവരം. കൂടുതൽ വിവരങ്ങൾക്കായി കപ്പൽ ഉടമയുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ട്.
ഇതുവരെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അമേരിക്ക-ഇറാൻ വെടിനിർത്തൽ കരാർ നിലവിലുണ്ടെങ്കിലും ഗൾഫ് രാജ്യങ്ങളിൽ ഇറാന്റെ ഭാഗത്തുനിന്നുള്ള സമ്മർദ്ദതന്ത്രങ്ങൾ തുടരുന്നതായി റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ സമാനമായ ആക്രമണങ്ങളുണ്ടായി. യുഎഇയുടെ പ്രതിരോധം ശക്തമാണെന്നും മന്ത്രാലയം അറിയിച്ചു.