ആലപ്പുഴ: കായംകുളം മുൻ എംഎൽഎ യു. പ്രതിഭ, മന്ത്രി എം. ലിജുവിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഫേസ്ബുക്ക് ലൈവിൽ രംഗത്ത്. ലിജു വിജയിച്ചത് ശരിയായ മാർഗത്തിലൂടെയല്ലെന്നും അദ്ദേഹം കരഞ്ഞു വോട്ട് വാങ്ങിയെന്നും പ്രതിഭ ആരോപിച്ചു. താൻ കരഞ്ഞത് വോട്ടിനു വേണ്ടിയായിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ലിജു വീടുകൾ കയറി തനിക്കെതിരെ അപവാദ പ്രചരണം നടത്തി. യുഡിഎഫ് മണ്ഡലത്തിൽ പണം ഒഴുക്കി എന്നും പ്രതിഭ ആരോപിച്ചു. സിറ്റിങ് എംഎൽഎമാർക്കെതിരെ എൽഡിഎഫ് സ്ഥാനാർഥികൾ ഇത്തരമൊരു പ്രചരണം നടത്തിയിട്ടില്ല. അതാണ് എൽഡിഎഫും യുഡിഎഫും തമ്മിലുള്ള വ്യത്യാസമെന്നും അവർ പറഞ്ഞു. തനിക്കൊപ്പം നിന്നവരോട് എന്നും കടപ്പെട്ടിരിക്കും. വിജയവും പരാജയവും ഒരു നാണയത്തിൻ്റെ ഇരുവശങ്ങളാണ്. യുഡിഎഫിൻ്റെ കൂട്ടായ പരിശ്രമത്തിൻ്റെ ഫലമായാണ് വിജയിക്കാൻ കഴിഞ്ഞത്.
ധാരാളം കള്ളപ്രചരണങ്ങൾ തനിക്കെതിരെ ഉണ്ടായി. രണ്ട് തവണ പ്രതിഭ ജയിച്ചതല്ലേ, ഇനി യുഡിഎഫിന് ഒരവസരം നൽകണം എന്ന തരത്തിലുള്ള പ്രചാരണങ്ങൾ നടന്നു. മകനുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഉടൻ മറുപടി നൽകുമെന്നും എംഎൽഎ എന്ന നിലയിൽ താൻ ഒന്നും ചെയ്തില്ലെന്ന് പറയുന്നവരോട് പ്രതികരിക്കാനില്ലെന്നും പ്രതിഭ കൂട്ടിച്ചേർത്തു. കായംകുളത്തിനു വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അഴിമതിയുടെ ഒരു കറപോലും തനിക്കില്ലെന്നും പ്രതിഭ വ്യക്തമാക്കി.